അദാനി ഗ്രൂപ്പിന് കേരളത്തില്‍ തിരിച്ചടി; നിലം നികത്തിയുള്ള നിര്‍മാണം അനുവദിക്കില്ല
Feb 3, 2015, 10:45 IST
കൊച്ചി: (www.kvartha.com 3-2-2015) സ്മാര്‍ട് സിറ്റിയോട് ചേര്‍ന്ന പടുകൂറ്റന്‍ സൂപ്പര്‍മാര്‍ക്കറ്റ് പണിയുന്നതിനായി അദാനി ഗ്രൂപ്പ് കണ്ടെത്തിയ സ്ഥലം നിലമാണെന്ന് വ്യക്തമായതോടെ കോടതി ഇടപെട്ടു. കൊച്ചി കിഴക്കമ്പലത്ത് അദാനി ഗ്രൂപ്പിന്റെ നിര്‍മാണത്തിന് നിലം നികത്താനുള്ള അനുമതി നിഷേധിച്ച സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം ഹൈക്കോടതി ഡിവിഷന് ബെഞ്ചും ശരിവെച്ചു.
മുംബൈ ആസ്ഥാനമായ അദാനി ഇന്‍ഫ്രാ സ്ട്രക്ചര്‍ ആന്‍ഡ് ഡവലപ്പേഴ്സ് നല്കിയ അപ്പീലാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് അശോക് ഭൂഷന്, ജസ്റ്റീസ് എ.എം. ഷെഫീഖ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് തള്ളിയത്. കിഴക്കമ്പലം വില്ലേജില്‍ മൂന്നു സര്‍വേ നമ്പരുകളിലായി 11.65, 11.96, 3.86 ഏക്കര്‍ ഭൂമിയാണ് അദാനി ഇന്‍ഫ്രാസ്ട്രക്ചര്‍, അദാനി ലാന്‍ഡ്സ്കേപ്പ്, അലോക റിയല്‍ എസ്റ്റേറ്റ് എന്നീ പേരുകളില്‍ വാങ്ങിയത്.

ഭൂമി ഡേറ്റാ ബാങ്ക് പ്രകാരവും നികുതി രജിസ്റ്റര്‍ പ്രകാരവും നിലം എന്ന വിഭാഗത്തിലായിരുന്നു. തുടര്‍ന്നു കമ്പനി നിലം നികത്താന്‍ അനുമതി തേടി അധികൃതരെ സമീപിച്ചു. ആര്‍ഡിഒ അനുമതി നല്‍കിയെങ്കിലും ലാന്‍ഡ് റവന്യു കമ്മിഷണര്‍ നിലം നികത്താന്‍ അനുമതി നല്‍കിയില്ല. ഇതിനെതിരെ അദാനി ഗ്രൂപ്പ് ഹൈക്കോടതിയിലെത്തുകയായിരുന്നു. ഹര്‍ജി പരിഗണിക്കവെ നെല്‍വയല്‍തണ്ണീര്‍തട സംരക്ഷണ നിയമപ്രകാരം 2008നു മുന്‍പുള്ള സ്ഥലത്തിന്റെ സ്വഭാവം പരിഗണിക്കണമെന്നു സര്‍ക്കാര്‍ അറിയിച്ചു. 2008 നു മുമ്പുള്ള അതേ സ്ഥിതി തന്നെയാണ് ഡാറ്റാ ബാങ്കിലും രേഖപ്പെടുത്തിയിട്ടുള്ളതെങ്കില്‍ ഭൂവിനിയോഗ നിയമം പ്രാബല്യമുണ്ടാകുമെന്നും നികാത്താനാവില്ലെന്നും സര്‍ക്കാര്‍ നിലപാട് എടുത്തു. നിലത്തിന്റെ സ്വഭാവത്തില്‍ മാറ്റം വന്നിട്ടുണ്ടെങ്കില്‍ അതു കൃഷി യോഗ്യമല്ലാതിയിതീര്ന്നു എന്നു വ്യക്തമാകുന്നതിനു പ്രാദേശീക അവലോകന സമതിയുടെ അനുമതി വേണമെന്നും സര്‍ക്കാര്‍ വാദിച്ചു.
സര്‍ക്കാരിന്റെ വാദം ശരിവെച്ച സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളി. ഹര്‍ജിക്കാര്‍ പ്രാദേശീക അവലോകന സമതിയെ സമീപിച്ച് അപേക്ഷ സമര്‍പ്പിക്കണമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ഈ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഇപ്പോഴത്തേ ഉത്തരവ്. സിംഗിള്‍ ബെഞ്ചിന്റെ നടപടിയില്‍ അപാകതയില്ലെന്നും ഹര്‍ജിക്കാര്‍ക്ക് രേഖകള്‍ സമിതം പ്രാദേശിക അവലോകന സമതിയില്‍ വാദം ഉന്നയിക്കാമെന്നും ഇതിനായി രണ്ടാഴ്ച സമയം അനുവദിക്കുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രദേശവാസികളായ കര്‍ഷക സംരക്ഷണ സമിതിയാണ് അദാനി ഗ്രൂപ്പിനെതിരെ രംഗത്തെത്തിയതും നിയമപോരാട്ടത്തിനൊരുങ്ങിയതും. ഇതോടെ കൊച്ചിയിലെ നിലം നികത്തിയുള്ള നിര്‍മാണം അവതാളത്തിലായിരിക്കുകയാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കാഞ്ഞങ്ങാട്ട് കത്തിക്കുത്ത്; വ്യാജ ഡോക്ടര്‍ അന്തുക്കയ്ക്കും ബന്ധുവിനും ഗുരുതരം
Keywords : Adani group, smart city, paddy, high court, Mumbai, appeal, land , wet land, supermarket

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.