തച്ചങ്കരിയുടെ നിര്‍ദേശം അതുപോലെ നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com 02.07.2016) ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന തീരുമാനം തല്‍ക്കാലം റദ്ദാക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍. ആഗസ്ത് ഒന്നുമുതല്‍ ഹെല്‍മറ്റില്ലാത്തവര്‍ക്കു പെട്രോള്‍ നല്‍കില്ലെന്ന് ട്രാഫിക് കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരി നിര്‍ദേശിച്ചിരുന്നു.

ഹെല്‍മറ്റ് ധരിക്കാതെയെത്തുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം ലഭിക്കില്ലെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ അറിയിപ്പ്. സംസ്ഥാനത്തെ പ്രമുഖ ഓയില്‍ കമ്പനികളുടെ പ്രതിനിധികളുമായി ഇത് സംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയിട്ടില്ല.

അതേസമയം തച്ചങ്കരിയുടെ നിര്‍ദേശം ഗതാഗതമന്ത്രി അറിയാതെയാണെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. നിര്‍ദേശം വിവാദമായതോടെ ഉത്തരവ് പിന്‍വലിക്കാന്‍ മന്ത്രി ആലോചിച്ചിരുന്നു. ഹെല്‍മറ്റ് ഇല്ലെങ്കില്‍ പെട്രോള്‍ നിഷേധിക്കാന്‍ പമ്പിലെ ജീവനക്കാരെ നിര്‍ബന്ധിക്കില്ലെന്നും പകരം ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കാനുമായിരുന്നു നീക്കം.
എന്നാല്‍ ഈ ഉത്തരവ് നിലനില്‍ക്കുമെന്നും തല്‍ക്കാലം നിര്‍ദേശം പിന്‍വലിക്കില്ലെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ബുദ്ധിമുണ്ടായാല്‍ മാത്രം ഇക്കാര്യത്തില്‍ പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തു റോഡ് അപകടങ്ങളില്‍ മരിക്കുകയോ പരുക്കേല്‍ക്കുകയോ ചെയ്യുന്നവരില്‍ അധികവും ഇരുചക്ര വാഹന യാത്രക്കാരാണ്. ഹെല്‍മറ്റ് ധരിക്കാത്തതു കൊണ്ടാണു മരണനിരക്കു കൂടുന്നതെന്നാണു മോട്ടോര്‍ വാഹന വകുപ്പിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഇത്തരമൊരും നിര്‍ദേശം പുറപ്പെടുവിച്ചത്.
തച്ചങ്കരിയുടെ നിര്‍ദേശം അതുപോലെ നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി

Also Read:
25 ലക്ഷം രൂപ ചിലവഴിച്ച് ജനങ്ങളോട് എന്തിനീ ചതി! ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളിക്ക് കാസര്‍കോട് എം.ജി റോഡ് ഉദാഹരണം

Keywords:  No Petrol without helmet rule not withdraw: Transport Minister, Tomin J Thachankary, Bike, Passengers, Decission, Vehicles, Controversy, Report, Injured, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia