തിരുവനന്തപുരം: ജനയുഗം പത്രത്തിന്റെ മുഖപ്രസംഗത്തില്‍ അരാഷ്ട്രീയമില്ലെന്നു സിപിഐ നേതാവ് ബിനോയ് വിശ്വം. സിപിഐയുടെ നിലപാടാണ് അതില്‍ വ്യക്തമാക്കിയത്. ആവശ്യമെങ്കില്‍ പ്രകാശ് കാരാട്ടിന് മുഖപ്രസംഗത്തിന്റെ കോപ്പി അയച്ചു കൊടുക്കും.
ഉദുമയില്‍ കെജി മാരാരെ പിന്തുണച്ചത് തെറ്റെന്ന് സമ്മതിക്കാന്‍ സി.പി.എം തയ്യാറാകുമോയെന്നും ബിനോയ് വിശ്വം ചോദിച്ചു. ജനകീയ പ്രശ്‌നങ്ങളിലാണ് പ്രക്ഷോഭം സംഘടിപ്പിക്കേണ്ടത്. നിയമപരമായി നേരിടേണ്ട വിഷയങ്ങളിലല്ല പ്രക്ഷോഭം സംഘടിപ്പിക്കേണ്ടതെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തെതുടര്‍ന്ന് സിപിഎമ്മും സിപിഐയും തമ്മില്‍ ശക്തമായ വാക്കേറ്റങ്ങള്‍ നടക്കുന്നതിനിടയിലാണ് ബിനോയ് വിശ്വം സിപിഎമ്മിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
Keywords: Thiruvananthapuram, Prakash Karat, CPM, Uduma, Kasargod
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.