പൊളളലിന് ചികിത്സയില്ലാതെ പൊളളുന്ന കേരളം

 



 പൊളളലിന് ചികിത്സയില്ലാതെ പൊളളുന്ന കേരളം
തിരുവനന്തപുരം: ശാസ്ത്രവും സാങ്കേതികവിദ്യയും പുരോഗതിയുടെ പടവുകള്‍ ഏറെതാണ്ടിയെങ്കിലും കേരളത്തില്‍ ഇപ്പോഴും പൊളളലിന് ഫലപ്രദമായ ചികിത്‌സയില്ല. കാലഹരണപ്പെട്ട ചികിത്സാരീതിയുടെ ദാരുണാവസ്ഥയാണ് കണ്ണൂരിലെ ചാല ടാങ്കര്‍ ലോറി ദുരന്തം വീണ്ടും വ്യക്തമാക്കുന്നത്. പൊളളലിന് പ്രത്യേക യൂണിറ്റില്ലാത്തതും ആധുനിക ചികിത്സാരീതികള്‍ ഇല്ലാത്തതുമാണ് കേരളത്തില്‍ ഇത്തരത്തിലുളള മരണം കൂടുന്നതിന് കാരണം.

പൊളളലേറ്റവരെ ഇപ്പോഴും സര്‍ജറി യൂണിറ്റുകളിലാണ് ചികിത്സിക്കുന്നത്. വിദേശരാജ്യങ്ങളില്‍ ഇത് കാല്‍നൂറ്റാണ്ട് മുന്‍പ് ഒഴിവാക്കിക്കഴിഞ്ഞു. കേരളത്തില്‍ 60 ശതമാനമോ അതിലധികമോ പൊള്ളളേറ്റവരുടെ മരണനിരക്ക് 100 ശതമാനമാണ്. 50% പൊള്ളളേറ്റ 80% പേരും മരിക്കുന്നു. 40% പൊള്ളലേല്‍ക്കുന്നവരുടെ മരണനിരക്ക് 50%. ഇത്ര ഭീമമായ മരണനിരക്ക് മറികടക്കാനുള്ള ചികിത്സാ രീതി ഇതുവരെ കേരളത്തില്‍ സ്വീകരിച്ചിട്ടില്ല.

കേരളത്തില്‍ പൊളളലേറ്റവര്‍ക്ക്  സാധാരണ ആന്റിബയോട്ടിക് ലേപനങ്ങള്‍ മാത്രമാണ് നല്‍കുന്നത്.പൊള്ളളേറ്റവര്‍ക്ക് ത്വക്ക് മാറ്റിവയ്ക്കുന്നതാണ് ആധുനിക ചികിത്സാ രീതി. ഇതിനായി വിദേശ രാജ്യങ്ങളില്‍ കൃത്രിമ ത്വക്ക് ടിഷ്യൂ കള്‍ച്ചറലിലൂടെ വളര്‍ത്തിയെടുക്കാനുള്ള സംവിധാനമുണ്ട്. പൊള്ളളേറ്റവരുടെ ശരീരത്തില്‍നിന്നു പരുക്കേല്‍ക്കാതെ ലഭിക്കുന്ന അല്‍പ്പം ത്വക്കിന്റെ അംശത്തില്‍നിന്ന് 25% കൃത്രിമ ത്വക്ക് നിര്‍മിക്കാന്‍ സാധിക്കും. ഇതോടൊപ്പം മൃഗങ്ങളുടെ ത്വക്കും മൃതദേഹങ്ങളില്‍നിന്നെടുക്കുന്ന ത്വക്കും ഡ്രാഫ്റ്റ് ചെയ്ത് പൊള്ളലേറ്റ ഭാഗത്ത് പൊതിയുന്നത രീതിയുണ്ട്. പൂര്‍ണമായും കൃത്രിമമായ ത്വക്കും വിദേശ വിപണികളില്‍ ലഭ്യമാണ്. എന്നാല്‍, ഇത്തരം ചികിത്സാ രീതികളൊന്നും  കേരളത്തിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലുമില്ല.

SUMMARY: No proper treatment for burning in kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia