വിരമിച്ചിട്ടും കസേര ഒഴിയുന്നില്ല; ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍
Nov 10, 2014, 11:10 IST
കൊച്ചി: (www.kvartha.com 10.11.2014) സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കമ്പനികളിലെയും ബോര്‍ഡുകളിലേയും കോര്‍പറേഷനുകളിലേയും നിയമനങ്ങള്‍ നടക്കുന്നില്ല. 2014 സെപ്തംബര്‍ 22 ന് പി.എസ്.സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചെങ്കിലും നിയമനങ്ങള്‍ നടത്താന്‍ സ്ഥാപനങ്ങള്‍ ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യുന്നില്ല. കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേരള സ്‌റ്റേറ്റ് ഫിനാഷ്യല്‍ എന്റര്‍പ്രൈസസാണ് മെയിന്‍ ലിസ്റ്റില്‍ 5956 പേരും സപ്ലിമെന്ററി ലിസ്റ്റില്‍ 6320 ഉള്‍പെടെ 12276 പേരെ ലിസ്്റ്റില്‍ ഉള്‍പെടുത്തിയത്.
അതിനു ശേഷം ഒരു ഒഴിവുപോലും പി.എസ്.സിയോട് ആവശ്യപ്പെട്ടിട്ടില്ല. ആകെ 2000 ഒഴിവുകള്‍ ഉണ്ടെങ്കിലും ഇതുവരെ 1102 പേരെ മാത്രമേ പി.എസ്.സിയോട് ആവശ്യപ്പെട്ടിട്ടുള്ളൂ. കെ.എസ്.ഇ.ബി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് 58 വയസ് കഴിഞ്ഞിട്ടും വിരമിക്കാത്തത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കല്‍ പ്രായം 60 ആക്കണമെന്ന ബോര്‍ഡ് ശുപാര്‍ശ സര്‍ക്കാരിന് സമര്‍പിച്ചിരുന്നു.
സര്‍ക്കാര്‍ ഇത് അംഗീകരിച്ചിട്ടില്ലെങ്കിലും ബോര്‍ഡ് തീരുമാനമെടുത്തുവെന്ന് ചൂണ്ടികാട്ടി വിരമിക്കേണ്ടവര്‍ കോടതിയെ സമീപിച്ച് ഈ തസ്തികയില്‍ തന്നെ തുടരും. അതോടെ ഒഴിവുകള്‍ വരാതിരിക്കുകയും പുതുതായി ആര്‍ക്കും അവസരം ലഭിക്കാതെയും വരുന്നു. ഇതിനെതിരെ റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടവരില്‍ നിന്നും വന്‍ പ്രതിഷേധമാണുയരുന്നത്. ബോര്‍ഡുകളിലേയും കോര്‍പറേഷനുകളിലേയും നിയമനങ്ങള്‍ നടക്കുന്നില്ല.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
അതിനു ശേഷം ഒരു ഒഴിവുപോലും പി.എസ്.സിയോട് ആവശ്യപ്പെട്ടിട്ടില്ല. ആകെ 2000 ഒഴിവുകള്‍ ഉണ്ടെങ്കിലും ഇതുവരെ 1102 പേരെ മാത്രമേ പി.എസ്.സിയോട് ആവശ്യപ്പെട്ടിട്ടുള്ളൂ. കെ.എസ്.ഇ.ബി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് 58 വയസ് കഴിഞ്ഞിട്ടും വിരമിക്കാത്തത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കല്‍ പ്രായം 60 ആക്കണമെന്ന ബോര്‍ഡ് ശുപാര്‍ശ സര്‍ക്കാരിന് സമര്‍പിച്ചിരുന്നു.
സര്‍ക്കാര്‍ ഇത് അംഗീകരിച്ചിട്ടില്ലെങ്കിലും ബോര്‍ഡ് തീരുമാനമെടുത്തുവെന്ന് ചൂണ്ടികാട്ടി വിരമിക്കേണ്ടവര്‍ കോടതിയെ സമീപിച്ച് ഈ തസ്തികയില്‍ തന്നെ തുടരും. അതോടെ ഒഴിവുകള്‍ വരാതിരിക്കുകയും പുതുതായി ആര്‍ക്കും അവസരം ലഭിക്കാതെയും വരുന്നു. ഇതിനെതിരെ റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടവരില്‍ നിന്നും വന്‍ പ്രതിഷേധമാണുയരുന്നത്. ബോര്‍ഡുകളിലേയും കോര്‍പറേഷനുകളിലേയും നിയമനങ്ങള്‍ നടക്കുന്നില്ല.
Keywords : Government, PSC, Retirement, Appointment, No retirement after 58 in government service.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.