തിരുവനന്തപുരം: സൂര്യനെല്ലി പെണ്‍കുട്ടിയുടെ പരാതി പഴയതായതിനാല്‍ കേസില്‍ പുനരന്വേഷണം നടത്താനാകില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. പെണ്‍കുട്ടി 1996ല്‍ നല്‍കിയ പരാതിയും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയും ഒന്നാണ്. അഞ്ചുവര്‍ഷം അധികാരത്തില്‍ ഇരുന്ന വി.എസ്. അച്യുതാനന്ദന്‍ സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് ഒന്നും ചെയ്തില്ല. അന്നു കോടിയേരി ബാലകൃഷ്ണനായിരുന്നു ആഭ്യന്തരമന്ത്രി. സ്ത്രീകളെ സംരക്ഷിക്കുന്നതിനു എന്ത് നടപടിയാണ് അദ്ദേഹം സ്വീകരിച്ചതെന്നും പി.സി. ജോര്‍ജ് ചോദിച്ചു.
കീഴ്ക്കോടതി മുതല്‍ സുപ്രീം കോടതിവരെ പരിഗണിച്ചതാണ് സൂര്യനെല്ലി കേസ്. കേസ് തെളിയിക്കാനുള്ള സാഹചര്യം പി.ജെ. കുര്യന്‍ ഒഴിവാക്കി എന്നു പറയുന്നതിന് വി.എസിന് എന്തു ധാര്‍മിക അവകാശമാണുള്ളത്. പി.കെ. ശ്രീമതി പോലും പറഞ്ഞത് അച്യുതാനന്ദന്റെ നടപടി ശരിയല്ല എന്നാണ്. നിയമസഭയില്‍ ഏതു വിഷയവും ചര്‍ച്ച ചെയ്യുന്നതിനു സാധിക്കുന്ന ദിവസമായിരുന്നു തിങ്കളാഴ്ച. എന്നാല്‍ സഭാ നടപടികള്‍ മുന്നോട്ടുപോകുന്നതിനു പ്രതിപക്ഷം അനുവദിച്ചില്ല. പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറിയത് നിയമസഭയുടെ അന്തസിനു ചേര്‍ന്നതല്ലെന്നും ജോര്‍ജ്. സിപിഎം കണ്ണിലെ ഒലക്ക എടുത്തുമാറ്റിയിട്ടു വേണം മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാന്‍ പുറപ്പെടാനെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kerala, Thiruvananthapuram, Sooryanelli, case, P.C George, Malayalam News, Kerala Vartha, Malayalam Vartha, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.