റീ സര്‍വേയില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ പരാതിപ്പെട്ടാലും പരിഹാരമില്ല
Dec 18, 2011, 13:00 IST
കൊച്ചി: പട്ടിണി കിടന്നും, കടം വാങ്ങിയും സ്വരൂപിച്ച പണം കൊണ്ട് വീട് എന്ന സ്വപ്നത്തിനായി ഇത്തിരി മണ്ണ് വാങ്ങിവെച്ച പാവപ്പെട്ടവരുടെ വയറ്റടിച്ചും, തലമുറകളായി കൈമാറിയ വന്ന കൃഷിക്കാരുടെ കൈവശഭൂമിയില്‍ കൈ യ്യിട്ട്‌വാരിയും റീ സര്‍വേ പ്രവര്‍ത്തനം പൊടിപൊടിക്കുമ്പോള്‍ ഇത് മൂലം ഭൂമി നഷ്ടപ്പെട്ടുപോയ സാധാരണക്കാരും, കൃഷിക്കാരും പരാതിക്ക് പരിഹാരമില്ലാതെ വില്ലേജ്-താലൂക്ക് ഓഫീസുകള്‍ കയറി ഇറങ്ങി കുഴയുന്നു. പണവും, സ്വാധീനവും ഇല്ലാത്ത പാവങ്ങളുടെ വസ്തു റീസര്‍വേയിലൂടെ മറ്റുള്ളവര്‍ക്ക് യഥേഷ്ടം പതിച്ചുകൊടുക്കുമ്പോള്‍ തന്നെ പ്രമാണിമാര്‍ക്ക് സര്‍ക്കാര്‍ ഭൂമി വളച്ചുകൊടുക്കാനും ഉദ്യോഗസ്ഥര്‍ക്ക് ഇത് വഴി കഴിഞ്ഞു. ചെയ്ത ഉപകാരത്തിന് ഭൂവുടമകളില്‍ നിന്ന് കിമ്പളവും, സര്‍ക്കാറില്‍ നിന്ന് ശമ്പളവുമാകുമ്പള്‍ പണം ഇരട്ടിയായി. ഇത്തരം ഉദ്യോഗസ്ഥരില്‍ നിന്ന് സാധാരണക്കാര്‍ക്ക് എങ്ങിനെ നീതി ലഭിക്കുമെന്ന ചോദ്യം ബാക്കിയാവുന്നു.
എത്രയോ കാലമായി തങ്ങളുടെ സ്വന്തമായിരുന്ന വസ്തു ഒരു സുപ്രഭാതത്തില്‍ ആരുമറിയാതെ അന്യന്റേതാകുന്നത് കണ്ട് കണ്ണീരൊഴുക്കേണ്ടിവരുന്ന പതിനായിരങ്ങളുടെ ദുരിതം ഇനിയും സര്‍ക്കാര്‍ കാണാതിരുന്ന് കൂട. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജില്ലകള്‍തോറും നടത്തിവരുന്ന ജനസമ്പര്‍ക്ക പരിപാടികളില്‍ പോലും റീ സര്‍വേയിലൂടെ ഭൂമി നഷ്ടപ്പെട്ടവരുടെ പരാതികളേറെ ലഭിക്കുന്നതായാണ് വിവരം.
സര്‍വേയിലെ പാളിച്ചകള്‍ പരിഹരിക്കാനെന്ന പേരില്‍ ബോധ്യപ്പെടുത്താന്‍ അദാലത്തുകള്‍ നടത്തിയതും അഴിമതിക്ക് കളമൊരുക്കാനായിരുന്നു. നടപടികളില്‍ മനപൂര്‍വ്വം തെറ്റ്‌വരുത്തുകയും ആ തെറ്റ് പരിഹരിക്കാനെന്ന പേരില്‍ പരാതിക്കാരെ വിളിച്ചു പണം വിഴുങ്ങുകയും ചെയ്യുന്ന സാഹചര്യമാണ് ഉദ്യോഗസ്ഥര്‍ ഒരുക്കുന്നത്. റീ സര്‍വേ നടപടികള്‍ സംസ്ഥാനത്ത് ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആകെ വില്ലേജുകളുടെ പകുതിയില്‍ താഴെ മാത്രമേ സര്‍വ്വേ നടത്തിയിട്ടുള്ളു. എന്നിട്ട് പോലും രേഖാ മൂലം ഉയര്‍ന്ന് വന്ന പരാതികള്‍ മാത്രം കാല്‍ ലക്ഷത്തോളം വരും. ഇതുമായി ബന്ധപ്പെട്ട് സര്‍വ്വേ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളോക്കെ ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം പാളുകയാണെന്ന് ആക്ഷേപമുയരുന്നത്.

സര്‍വേ വകുപ്പില്‍ വ്യാപക ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയ സംസ്ഥാനത്തെ 200ഓളം വരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് ഈ വര്‍ഷം ആദ്യം വിജിലന്‍സ് വിഭാഗം സര്‍ക്കാരില്‍ ശുപാര്‍ശ ചെയ്തിട്ടുപോലും സംഘടനാ നേതാക്കളുടെ സമ്മര്‍ദ്ദത്താല്‍ നടപടിയെടുക്കാതെ പോയത് സര്‍ക്കാറിന്റെ ദൗര്‍ബല്യമാണ് തുറന്ന് കാട്ടിയത്. അഴിമതിക്ക് പിടിക്കപ്പെട്ടവരെ സംരക്ഷിക്കുന്ന നിലപാടാണ് ഈ വിഷയത്തില്‍ സംഘടനാ നേതാക്കാള്‍ സ്വകീരിച്ചത് എന്ന് മാത്രമല്ല. അഴിമതി കണ്ടെത്തിയ വിജിലന്‍സ് വകുപ്പ് മേധാവികളെ സര്‍ക്കാരില്‍ രാഷ്ട്രീയ സ്വാധീനം ചെലുത്തു. സ്ഥാനം മാറ്റാനും സംഘടന ശക്തികൊണ്ട് കഴിഞ്ഞുവെന്നത് ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു.
ഭൂരേഖകള്‍ കമ്പ്യൂട്ടര്‍ വല്‍ക്കരിച്ച് ആധുനിക സംവിധാനത്തിലേക്ക് നീങ്ങണമെങ്കില്‍ സര്‍വേ റെക്കോഡ് കുറ്റമറ്റ രീതിയില്‍പരാതിയില്ലാത്ത വിധം ലഭ്യമാക്കണം. റീസര്‍വേ മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി സര്‍വേ റവന്യൂ രജിസ്‌ട്രേഷന്‍ രേഖകളെല്ലാം ഏകീകരിച്ച് ഓണ്‍ലൈന്‍ ആക്കുമെന്ന് സര്‍ക്കാര്‍ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ സര്‍വേ നടപടികള്‍ ഇപ്പോഴും ഇഴഞ്ഞ് തന്നെ നീങ്ങുന്നു. ഒപ്പം പരാതിപ്രളയവും സുതാര്യമായ ശാസ്ത്ര സങ്കേതിക വിദ്യയുടെ സഹായത്തോടെ മൂന്ന് വര്‍ഷത്തോടെ കേരളത്തിലെ മുഴുവന്‍ റീസര്‍വേകളും പൂര്‍ത്തിയാക്കുമെന്ന ഇപ്പോള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നുണ്ടെങ്കിലും ഇത് ഉദ്യോഗസ്ഥര്‍ എത്രത്തോളം നടപ്പില്‍ വരുത്തുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
keywords: Kochi, Kerala, Land-survey
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.