കണ്ണൂര്‍ സംഭവം: വിമര്‍ശനങ്ങളില്‍ വിഷമമില്ലെന്ന് ആഭ്യന്തരമന്ത്രി
Oct 29, 2013, 11:35 IST
തിരുവനന്തപുരം: കണ്ണൂര്‍ പോലീസ് മൈതാനിയില്‍ സംസ്ഥാന പോലീസ് കായികമേളയുടെ സമാപന സമ്മേളനത്തിനെത്തിയ മുഖ്യമന്ത്രിക്കുനേരെയുണ്ടായ അക്രമ സംഭവത്തില്‍ സംസ്ഥാനത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ആഭ്യന്തര വകുപ്പിനുനേരെ നടത്തിയ വിമര്‍ശനങ്ങളില്‍ വിഷമമില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.
തനിക്കു നേരെയുണ്ടായ അക്രമം സുരക്ഷാവീഴ്ചയുടെ ഫലമായി ഉണ്ടായതല്ലെന്ന് മുഖ്യമന്ത്രി തന്നെ വിശദീകരിച്ചിരുന്നു. അതുകൊണ്ട് വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നില്ലെന്ന സംശയം ഇനി ആര്‍ക്കും വേണ്ട. സംഭവസ്ഥലത്തുണ്ടായിരുന്ന മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും ഇക്കാര്യത്തെ കുറിച്ച് വളരെ വ്യക്തമായി പറയാന്‍ കഴിയും.
എന്നാല്‍ കണ്ണൂരിലെ ആക്രമത്തിനുപിന്നില്‍ സുരക്ഷാവീഴ്ചയാണെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും തിരുവഞ്ചൂര്‍ തുറന്നു പറഞ്ഞു.
അതേസമയം തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ പിണറായി വിജയനേയും കോടിയേരി ബാലകൃഷ്ണനേയും അനുവദിക്കാതിരുന്നത് സുരക്ഷാകാരണങ്ങളാലാണെന്നും അല്ലാതെ അവരെ മനപൂര്‍വ്വം
വിലക്കിയതല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കേരളത്തിലെ അറിയപ്പെടുന്ന നേതാക്കളാണ് ഇരുവരും. അവര്‍ക്ക് മുഖ്യമന്ത്രി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയ സ്ഥിതിക്ക് ഇനി ക്ലിഫ് ഹൗസില്‍ ചെന്ന് കാണാമെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

Also Read:
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നവംബര്‍ 29ന് ജില്ലയില്‍; ലഭിച്ചത് 6,908 അപേക്ഷകള്‍
Keywords: Kannur, Stone Pelting, Chief Minister, Oommen Chandy, Police, Thiruvanchoor Radhakrishnan, Protection, Congress, Medical College, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Kerala culture, Malayalam comedy,Malayalam news channel,Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam news,News Kerala, Malayalam gulf news, current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.