നബിദിനറാലിയിലെ പട്ടാള വേഷം: തീവ്രവാദബന്ധമില്ലെന്ന് മുഖ്യമന്ത്രി

 


നബിദിനറാലിയിലെ പട്ടാള വേഷം: തീവ്രവാദബന്ധമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കാഞ്ഞങ്ങാട്ട് വിവിധ സ്ഥലങ്ങളില്‍ നബിദിനാഘോഷത്തിന്റെ ഭാഗമായി നടന്ന റാലിലളില്‍ പങ്കെടുത്തവര്‍ക്ക് വിദേശ ബന്ധമോ തീവ്രവാദ ബന്ധമോ ഉള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി.
സമസ്തയുടെ പതാകയുമായി നബിദിന ഘോഷയാത്രയില്‍ പങ്കെടുത്തവരുടെ പേരില്‍ കേസെടുത്തിട്ടില്ല. എന്നാല്‍ പട്ടാളവേഷം ധരിച്ച് റാലിയില്‍ പങ്കെടുത്ത 93 പേരുടെ പേരില്‍ നാലു കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്െടന്നും പി ടി എ റഹീമിനെ മുഖ്യമന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആര്‍.എസ്.എസ് സംഘങ്ങളുടെ അക്രമത്തില്‍ സംസ്ഥാനത്ത് രണ്ടുപേര്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി എ കെ ബാലനെ മുഖ്യമന്ത്രി അറിയിച്ചു. തീവ്രവാദബന്ധം ആരോപിക്കപ്പെട്ടവരുടെ ഇ-മെയില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിലേക്ക് സേവനദാതാക്കളെ സമീപിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഒരു നിരോധിത സംഘടനയുമായി ബന്ധപ്പെട്ട ആളില്‍ നിന്നു ലഭിച്ച 267 ഇ-മെയില്‍ ഐ.ഡികളുടെ മേല്‍വിലാസങ്ങള്‍ അറിയാന്‍ പോലിസ് ആസ്ഥാനത്തെ ഹൈടെക് എന്‍ക്വയറി സെല്‍ മുഖാന്തരം നടപടി സ്വീകരിച്ചിരുന്നതായി  കോടിയേരി ബാലകൃഷ്ണന്‍, എം ചന്ദ്രന്‍, കെ ടി ജലീല്‍, ബാബു എം പാലിശേരി എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.

Keywords: Military parade, Kanhangad, Kasaragod, Chief Minister, PTA Raheem, AK Balan, Kodiyeri Balakrishnan, KT Jaleel

നബിദിന പരിപാടിയില്‍ പട്ടാള വേഷം ധരിച്ചത് രാജ്യ ദ്രോഹ കുറ്റം: കെ. സുരേന്ദ്രന്‍

കെ.സുരേന്ദ്രന്റെ നീക്കം ദുരൂഹം: സംയുക്തജമാഅത്ത്

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia