കമലാ സുരയ്യ സമദാനിയെ കണ്ടത് മകനെപോലെ; പ്രതികരിക്കാനില്ലെന്ന് സമദാനി

 


കോഴിക്കോട്: തന്നെയും പ്രശസ്ത എഴുത്തുകാരി കമലാ സുരയ്യയെയും ചേര്‍ത്ത് പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് മുസ്ലിം ലീഗ് നേതാവും പ്രഭാഷകനുമായ എം.പി അബ്ദു സമദ് സമദാനിയെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ വെളിപ്പെടുത്തി. പ്രത്യേകിച്ച് കമലാ സുരയ്യ ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തിലാണ് സമദാനി പ്രതികരണം വേണ്ടെന്നുവെച്ചത്. ഇപ്പോഴത്തെ പ്രചരണങ്ങള്‍ മാധവിക്കുട്ടിയെ മരണാനന്തരവും അപമാനിക്കുന്നതിനു വേണ്ടിയാണ്. മാത്രമല്ല വിവാദങ്ങളില്‍ ഇടപെട്ട് പ്രതികരിക്കുന്ന സ്വഭാവം തനിക്കില്ലെന്നും സമദാനി പറഞ്ഞതായാണ് വിവരം.

മാധവിക്കുട്ടി അവരുടെ പുസ്തകങ്ങളെല്ലാം സമദാനിക്ക് നല്‍കിയിട്ടുണ്ട്. അതിലൊക്കെ സ്‌നേഹപൂര്‍വം മകന് അമ്മ എന്ന് സംബോധന ചെയ്തുകൊണ്ടുള്ള കുറിപ്പാണുള്ളത്. അത് അവര്‍ തന്നെ മകന്‍ എന്ന നിലയിലാണ് കണ്ടതെന്ന് വ്യക്തമാക്കുന്നുവെന്നും സമദാനി അദ്ദേഹത്തോട് അടുത്ത സുഹൃത്തുക്കളോട്് പറഞ്ഞു.

പ്രശസ്തയായ ഒരു സാഹിത്യകാരിയുടെ മതംമാറ്റത്തിന് ചില വ്യാഖ്യാനങ്ങള്‍ കണ്ടെത്താനുള്ള രഹസ്യ അജണ്ടയുടെ ഭാഗമായാണ് ഇപ്പോള്‍ മാധവിക്കുട്ടിയെയും സമദാനിയെയും ബന്ധപ്പെടുത്തികൊണ്ടുള്ള ലേഖനമെഴുത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ഈ നീക്കത്തിന്റെ ഭാഗമായിട്ടാകാം ഇപ്പോള്‍ ഇത്തരമൊരു വിവാദം ഉയര്‍ത്തിവിട്ടതെന്നും ആരോപണമുണ്ട്.

കമലാ സുരയ്യ സമദാനിയെ കണ്ടത് മകനെപോലെ; പ്രതികരിക്കാനില്ലെന്ന് സമദാനിപ്രമുഖരുടെ മതംമാറ്റം തടയാനും മതം മാറിയവര്‍ക്ക് മരണാനന്തരം ഇങ്ങനെയൊക്കെ കേള്‍ക്കേണ്ടിവരുമെന്നുമുള്ള സന്ദേശം നല്‍കുകയാണ് ഗോളിയില്ലാത്ത പോസ്റ്റിലേക്ക് ഗോളടിക്കുന്നതുപോലെ മരിച്ചവരുടെ നേര്‍ക്ക് ആരോപണം ഉന്നയിക്കുന്നതെന്നും ഇത്തരം നിലവാരം കുറഞ്ഞ സമീപനത്തിന്റെ ഉദ്ദേശം വ്യക്തമാണെന്നും ലീലാമേനോന്റെ വെളിപ്പെടുത്തലുകളോട് ഫേസ്ബുക്കിലും മറ്റും നടക്കുന്ന പ്രതിഷേധക്കുറിപ്പുകളില്‍ പറയുന്നു.

സമദാനി വിവാഹം കഴിക്കാമെന്ന് വാക്കുനല്‍കിയതുകൊണ്ടാണ് മാധവിക്കുട്ടി ഇസ്ലാം മതം സ്വീകരിച്ചതെന്നും സമദാനിയുടെ ഇഷ്ടപ്രകാരമാണ് സുരയ്യ എന്ന പേര് സ്വീകരിച്ചതെന്നും മറ്റുമാണ് ലീലാ മോനോന്‍ ജന്മഭൂമിയിലെ ലേഖനത്തില്‍ പറയുന്നത്. ഈ വിവാദത്തില്‍ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശംകൂടി പരിഗണിച്ചാണ് പ്രതികരിക്കേണ്ടെന്ന് സമദാനി തീരുമാനിച്ചതെന്നാണ് അറിയുന്നത്.


Related News: 
സുരയ്യ-സമദാനി വിവാദം കത്തിക്കാന്‍ വന്‍ ശ്രമം നടന്നു; ഏഷ്യാനെറ്റ് ന്യൂസും മനോരമ ന്യൂസും കൂട്ടുനിന്നില്ല

മാധവിക്കുട്ടിയെയും സമദാനിയെയും ബന്ധപ്പെടുത്തിയുള്ള ലീലാ മേനോന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു


മാധവിക്കുട്ടി 70കളില്‍ തന്നെ ഇസ്ലാമില്‍ ആകൃഷ്ടയായെന്ന് മകന്‍ എം.ഡി.നാലപ്പാട്

Keywords : Kozhikode, Kerala, Kamala Suraiyya,  M.P Abdussamad Samadani, Islam, Madhavikutty, Controversy, News, Article, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia