ശബരിമലയ്ക്കായി ചെറുവള്ളിയില്‍ നിര്‍മിക്കുന്നത് അന്താരാഷ്ട്ര വിമാനത്താവളം; 570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചു; മാതൃകയാക്കുന്നത് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ; ടെക്‌നോ ഇക്കണോമിക്‌സ് ഫീസിബിലിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയില്‍; സ്പെഷ്യല്‍ ഓഫീസറെ നിയമിക്കും
Oct 30, 2019, 12:05 IST
റാന്നി: (www.kvartha.com 30.10.2019) ശബരിമലയ്ക്കായി ചെറുവള്ളിയില്‍ നിര്‍മിക്കുന്നത് അന്താരാഷ്ട്ര വിമാനത്താവളമാണെന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃകയിലാണ് നിര്‍മാണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ചെറുവള്ളി എസ്റ്റേറ്റിലെ 570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ടെക്‌നോ ഇക്കണോമിക്‌സ് ഫീസിബിലിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്. പദ്ധതിക്കായി സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നു. നിര്‍ദിഷ്ട വിമാനത്താവളത്തിന്റെ ടെക്‌നോ ഇക്കണോമിക് ഫീസിബിലിറ്റി പഠനവും പരിസ്ഥിതി ആഘാത പഠനവും ലൂയിസ് ബര്‍ഗര്‍ കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് നടത്തുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം മാതൃകയില്‍ ചെറുവള്ളിയില്‍ പുതിയ വിമാനത്താവളം നിര്‍മിക്കുന്നത്.
നിര്‍മാണത്തിന് മുന്നോടിയായി സാമൂഹിക പ്രത്യാഘാത പഠനം, മണ്ണ് പരിശോധന, വിവരശേഖരണം എന്നിവ നടത്താനുണ്ട്. ഇതിന് ശേഷം വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെയും മറ്റ് ബന്ധപ്പെട്ട ഏജന്‍സികളുടെയും ക്ലിയറന്‍സ്, കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം എന്നിങ്ങനെ എല്ലാ നടപടികളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇത് ലഭ്യമാകുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Nod for taking over Cheruvally estate for Sabarimala airport, News, Sabarimala Temple, Chief Minister, Pinarayi vijayan, Kannur Airport, Study, Report, Kerala.
Keywords: Nod for taking over Cheruvally estate for Sabarimala airport, News, Sabarimala Temple, Chief Minister, Pinarayi vijayan, Kannur Airport, Study, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.