Non-bailable charges | കോളജ് വിദ്യാര്‍ഥിനിയായ മകളുടെ മുന്നില്‍ വച്ച് പിതാവിനെ മര്‍ദിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി

 


തിരുവനന്തപുരം: (www.kvartha.com) കോളജ് വിദ്യാര്‍ഥിനിയായ മകളുടെ മുന്നില്‍ വച്ച് പിതാവിനെ മര്‍ദിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്. 

Non-bailable charges | കോളജ് വിദ്യാര്‍ഥിനിയായ മകളുടെ മുന്നില്‍ വച്ച് പിതാവിനെ മര്‍ദിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി

ഇതോടെ അറസ്റ്റിനുള്ള സാഹചര്യമൊരുങ്ങി. ആക്രമിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയതോടെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയത്. നേരത്തേ ജാമ്യം കിട്ടാവുന്ന വകുപ്പാണ് ചുമത്തിയിരുന്നത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇപ്പോഴത്തെ നടപടി.

മലയിന്‍കീഴ് മാധവ കവി ഗവ. കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ മകള്‍ രേഷ്മയുടെ കണ്‍സഷന്‍ ടികറ്റ് പുതുക്കുന്നതു സംബന്ധിച്ച തര്‍ക്കത്തിനിടെയാണ് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പഞ്ചായത് ജീവനക്കാരന്‍ ആമച്ചല്‍ സ്വദേശി പ്രേമന് (53) മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് നാലു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കെ എസ് ആര്‍ ടി സി ആര്യനാട് യൂനിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ മുഹമ്മദ് ശെറീഫ്, കാട്ടാക്കട ഡിപോയിലെ ഡ്യൂടി ഗാര്‍ഡ് എസ് ആര്‍ സുരേഷ് കുമാര്‍, കന്‍ഡക്ടര്‍ എന്‍ അനില്‍കുമാര്‍, അസിസ്റ്റന്റ് സി പി മിലന്‍ ഡോറിച് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കോഴ്‌സ് സര്‍ടിഫിക്കറ്റില്ലാതെ കണ്‍സഷന്‍ നല്‍കാനാകില്ലെന്ന് ജീവനക്കാര്‍ നിലപാടെടുത്തതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. സര്‍ടിഫികറ്റ് നേരത്തേ നല്‍കിയതാണെന്ന് പ്രേമന്‍ പറഞ്ഞെങ്കിലും ജീവനക്കാര്‍ വഴങ്ങിയില്ല. ഇതാണ് കെ എസ് ആര്‍ ടി സി ഈ നിലയില്‍ എത്താന്‍ കാരണമെന്ന് പ്രേമന്‍ പറഞ്ഞതോടെ വാക്കുതര്‍ക്കമുണ്ടായി. പ്രേമനനെ മര്‍ദിച്ച് ജീവനക്കാരുടെ മുറിയിലേക്കു തള്ളി. സംഭവത്തില്‍ കെ എസ് ആര്‍ ടി സി എംഡി ജനങ്ങളോട് മാപ്പ് ചോദിച്ചിരുന്നു. ഹൈകോടതി എംഡിയോട് റിപോര്‍ട് തേടിയിട്ടുണ്ട്.

Keywords: Non-bailable charges against KSRTC staff for assaulting man, daughter in TVM, Thiruvananthapuram, News, KSRTC, Trending, Police, Attack, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia