കണ്ണൂര്‍: (www.kvartha.com) കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രവാസി സംരംഭങ്ങള്‍ക്കായി നോര്‍ക റൂട് സ് കാനറ ബാങ്കുമായി ചേര്‍ന്ന് നടത്തുന്ന വായ്പാ മേളയില്‍ ചൊവ്വാഴ്ച മുന്‍കൂര്‍ രെജിസ്ട്രേഷന് കൂടാതെ നേരിട്ട് പങ്കെടുക്കാം. പാസ് പോര്‍ട്, ഫോടോ, തിരിച്ചറിയല്‍ രേഖകള്‍, പദ്ധതി സംബന്ധിച്ച വിശദീകരണം എന്നിവ കൊണ്ടുവരണം.
ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശരാജ്യത്ത് ജോലി ചെയ്ത് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കാണ് പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാന്‍ കഴിയുക. സംരംഭങ്ങള്‍ക്ക് 30 ലക്ഷം വരെയുളള വായ്പകള്‍ക്കാണ് അവസരമുളളത്.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കാനറാ ബാങ്കിന്റെ ജില്ലാ റീജനല്‍ ഓഫിസുകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വായ്പ മേള നടക്കുന്നത്. വിശദവിവരങ്ങള്‍ക്ക് 18004253939 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. വായ്പാ മേള ചൊവ്വാഴ്ച തന്നെ അവസാനിക്കും.
Keywords: NORKA-Canara Bank loan fair on Tuesday, Kannur, News, Bank, NORKA, Application, Website, Kerala.
നോര്‍ക ഡിപാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിടേണ്ഡ് എമിഗ്രന്‍സ് (NDPREM) പദ്ധതിയുടെ ഭാഗമായിട്ടാണ് വായ്പാ മേള സംഘടിപ്പിക്കുന്നത്. വയനാട് ജില്ലയിലെ പ്രവാസി സംരംഭകര്‍ കോഴിക്കോടാണ് പങ്കെടുക്കേണ്ടത്. നോര്‍ക റൂട് സ് വെബ്സൈറ്റുവഴി അപേക്ഷ നല്കിയ പ്രവാസി സംരംഭകര്‍ക്ക് മുന്‍ഗണന ലഭിക്കും.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കാനറാ ബാങ്കിന്റെ ജില്ലാ റീജനല്‍ ഓഫിസുകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വായ്പ മേള നടക്കുന്നത്. വിശദവിവരങ്ങള്‍ക്ക് 18004253939 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. വായ്പാ മേള ചൊവ്വാഴ്ച തന്നെ അവസാനിക്കും.
Keywords: NORKA-Canara Bank loan fair on Tuesday, Kannur, News, Bank, NORKA, Application, Website, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.