Decision | നോര്‍ക്ക റൂട്ട്‌സില്‍ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം 

 
Norka Roots Pension Age Increased
Norka Roots Pension Age Increased

Photo Credit: Facebook/Pinarayi Vijayan

● സുപ്രീം കോടതിയിലെ സാന്റിങ്ങ് കൗണ്‍സലിന് പുനര്‍നിയമനം.
● കടപ്ര - വീയപൂരം റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട ടെണ്ടര്‍ അംഗീകരിച്ചു. 
● സംസ്ഥാന വനിത വികസന കോര്‍പ്പറേഷന് അധിക സര്‍ക്കാര്‍ ഗ്യാരണ്ടി.

തിരുവനന്തപുരം: (KVARTHA) നോര്‍ക്ക റൂട്ട്‌സിലെ ജീവക്കാരുടെ പെന്‍ഷന്‍ പ്രായം 58 വയസ്സില്‍ നിന്നും 60 വയസ്സായി ഉയര്‍ത്താന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം. കൂടാതെ പാലക്കാട് ജില്ലയില്‍ കൊച്ചി-ബാംഗ്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ (കെബിഐസി) പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പാലക്കാട് താലൂക്കിലെ പുതുശ്ശേരി 105.2631 ഏക്കര്‍ ഭൂമി സംസ്ഥാന ഓഹരി ആയി കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കൈമാറാന്‍ അനുമതി നല്‍കി. മറ്റ് തീരുമാനങ്ങള്‍ ഇങ്ങനെ: 

പുനര്‍നിയമനം

സുപ്രീം കോടതിയിലെ സാന്റിങ്ങ് കൗണ്‍സലായ ഹര്‍ഷദ് വി ഹമീദിന് പുനര്‍നിയമനം നല്‍കും. 

സര്‍ക്കാര്‍ ഗ്യാരണ്ടി 

സംസ്ഥാന വനിത വികസന കോര്‍പ്പറേഷന് 175 കോടി രൂപയ്ക്കുള്ള അധിക സര്‍ക്കാര്‍ ഗ്യാരണ്ടി 15 വര്‍ഷകാലയളവിലേക്ക് അനുവദിക്കും

ദീര്‍ഘിപ്പിച്ചു

കോട്ടൂര്‍ ആന പുരധിവാസ കേന്ദ്രത്തിന്റെയും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെയും സ്‌പെഷ്യല്‍ ഓഫീസറായ കെ ജെ വര്‍ഗീസിന്റെ നിയമനകാലാവധി 2025 ആഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ച് നല്‍കും.

ടെണ്ടര്‍ അംഗീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ കടപ്ര - വീയപൂരം റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട ടെണ്ടര്‍ അംഗീകരിച്ചു. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുക വിതരണം

2024 ഡിസംബര്‍ 3 മുതല്‍ 10 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 4,92,73,601 രൂപയാണ് വിതരണം ചെയ്തത്. 2210 പേരാണ് വിവിധ ജില്ലകളില്‍ നിന്നുള്ള ഗുണഭോക്താക്കള്‍.

ജില്ല തിരിച്ചുള്ള വിവരങ്ങള്‍,

തിരുവനന്തപുരം 35 പേര്‍ക്ക് 9,64,000 രൂപ 
കൊല്ലം 247 പേര്‍ക്ക് 44,24,000 രൂപ 
പത്തനംതിട്ട 10 പേര്‍ക്ക് 6,75,000 രൂപ 
ആലപ്പുഴ 54 പേര്‍ക്ക് 22,81,379 രൂപ
കോട്ടയം 5 പേര്‍ക്ക് 4,50,000 രൂപ
ഇടുക്കി 17 പേര്‍ക്ക് 7,40,000 രൂപ
എറണാകുളം 197 പേര്‍ക്ക് 71,93,000 രൂപ
തൃശ്ശൂര്‍ 1188 പേര്‍ക്ക് 1,27,41,000 രൂപ
പാലക്കാട് 126 പേര്‍ക്ക് 46,60,000 രൂപ
മലപ്പുറം 122 പേര്‍ക്ക് 68,30,000 രൂപ
കോഴിക്കോട് 105 പേര്‍ക്ക് 50,15,000 രൂപ
വയനാട് 22 പേര്‍ക്ക് 9,45,000 രൂപ
കണ്ണൂര്‍ 39 പേര്‍ക്ക് 10,18,000 രൂപ
കാസര്‍കോട് 43 പേര്‍ക്ക് 13,37,222 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.

#KeralaGovernment #NorkaRoots #pension #KBIC #cabinetdecisions #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia