മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഇതരസംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്ട്രേഷന്‍ വൈകീട്ട് ആരംഭിക്കും

 



തിരുവനന്തപുരം: (www.kvartha.com 29.04.2020) കേരളത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഇതരസംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്ട്രേഷന്‍ ബുധനാഴ്ച വൈകീട്ട് മുതൽ ആരംഭിക്കും. നോര്‍ക്കയുടെ www.registernorkaroots.org എന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

ഇതര സംസ്ഥാനത്ത് ചികിത്സാ ആവശ്യത്തിന് പോയവര്‍, ചികിത്സ കഴിഞ്ഞവര്‍, കേരളത്തിലെ വിദഗ്ധ ചികിത്സയക്ക് രജിസ്റ്റര്‍ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാര്‍, പഠനം പൂര്‍ത്തീകരിച്ച മലയാളികള്‍, പരീക്ഷ, ഇന്റര്‍വ്യൂ, തീര്‍ത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദര്‍ശനം എന്നിവയ്ക്കായി പോയവര്‍, ലോക് ഡൗണ്‍ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയ വിദ്യാര്‍ത്ഥികള്‍, ജോലി നഷ്ടപ്പെട്ടവര്‍, റിട്ടയര്‍ ചെയ്തവര്‍, കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ പോയവര്‍ എന്നിവര്‍ക്കാണ് ആദ്യ മുന്‍ഗണന.

മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഇതരസംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്ട്രേഷന്‍ വൈകീട്ട് ആരംഭിക്കും




Keywords:  Thiruvananthapuram, News, Kerala, Registration, NORKA, Online Registration, Website, state, Treatment, Exam, Interview, Norka roots registration will begin today
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia