നോര്‍ക റൂട് സിന്റെ പ്രതിനിധികളെന്ന വ്യാജേനെ വിദേശത്തേക്ക് ഉദ്യോഗാര്‍ഥികളെ റിക്രൂട് ചെയ്ത് തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി: മുന്നറിയിപ്പുമായി സി ഇ ഒ

 


തിരുവനന്തപുരം:  (www.kvartha.com 11.04.2022)  നോര്‍ക റൂട് സിന്റെ പ്രതിനിധികളെന്ന വ്യാജേനെ വിദേശത്തേക്ക് ഉദ്യോഗാര്‍ഥികളെ റിക്രൂട് ചെയ്ത് തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി നോര്‍ക റൂട് സ് സി ഇ ഒ. ഇത്തരത്തിലുള്ള സംഘങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നോര്‍ക റൂട് സിന്റെ പ്രതിനിധികളെന്ന വ്യാജേനെ വിദേശത്തേക്ക് ഉദ്യോഗാര്‍ഥികളെ റിക്രൂട് ചെയ്ത് തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി: മുന്നറിയിപ്പുമായി സി ഇ ഒ


നോര്‍ക റൂട് സിന്റെ സേവനങ്ങള്‍ക്കോ പദ്ധതികള്‍ക്കോ ഇടനിലക്കാരായി സംസ്ഥാനത്തിനകത്തോ പുറത്തോ വ്യക്തികളെയോ ഏജന്‍സികളെയോ നിയോഗിച്ചിട്ടില്ല. നോര്‍ക റൂട് സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www(dot)norkaroots(dot)org വഴിയും അതിന്റെ ഓഫിസുകള്‍ വഴിയുമാണ് സേവനങ്ങളും പദ്ധതികളും നടപ്പാക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

നോര്‍കയുമായി ബന്ധപ്പെട്ട ഏതു സംശയത്തിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരില്‍ സംശയ നിവാരണം നടത്താവുന്നതാണ്. 0091 880 20 12345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ് ഡ് കോള്‍ സേവനവും ലഭ്യമാണ്.

ഔദ്യോഗിക വെബ്സൈറ്റ് അല്ലാതെയുള്ള വെബ് സൈറ്റ് ലിങ്കുകള്‍, സാമൂഹിക മാധ്യമ ലിങ്കുകള്‍ തുടങ്ങിയവയിലും നോര്‍ക റൂട് സിന്റെ റിക്രൂട് മെന്റ് അടക്കമുള്ള സേവനങ്ങള്‍ക്കായി അപേക്ഷിച്ച് വഞ്ചിതരാവരുതെന്നും സി ഇ ഒ അറിയിച്ചു.

Keywords:   Norka Roots warns against un authorised hiring agents in Kerala, Thiruvananthapuram, News, NORKA, Website, Warning, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia