NORKA | നോര്‍ക-യൂനിയന്‍ ബാങ്ക് പ്രവാസി ലോണ്‍ മേള ഫെബ്രുവരി 9 മുതല്‍ തുടങ്ങും
Feb 8, 2023, 22:29 IST
കണ്ണൂര്‍: (www.kvartha.com) നോര്‍ക റൂട് സും യൂനിയന്‍ ബാങ്ക് ഓഫ് ഇന്‍ഡ്യയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ പ്രവാസി ലോണ്‍ മേളയ്ക്ക് ഫെബ്രുവരി ഒമ്പത് വ്യാഴാഴ്ച
തുടക്കമാകും. കോഴിക്കോട്, വയനാട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായാണ് മേള.

ലോണ്‍ മേളയുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് യൂനിയന്‍ ബാങ്ക് എം എസ് എം ഇ ഫസറ്റ് ബ്രാഞ്ചില്‍ രാവിലെ 10.30 ന് നോര്‍ക റൂട് സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. യൂനിയന്‍ ബാങ്ക് കോഴിക്കോട് റീജ്യനല്‍ ഹെഡ് റോസലിന്‍ റോഡ്രിഗസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബ്രാഞ്ച് മാനേജര്‍ ബിജിഷ പികെ സ്വാഗതവും, ഡെപ്യൂടി ബ്രാഞ്ച് മാനേജര്‍ ജിതിന്‍ ആര്‍ബി നന്ദിയും പറയും. എന്‍ഡിപിആര്‍ഇഎം പദ്ധതിയെ കുറിച്ച് നോര്‍ക റൂട്‌സ് ജെനറല്‍ മാനേജര്‍ അജിത് കോളശ്ശേരിയും ലോണ്‍ നടപടിക്രമങ്ങളെ കുറിച്ച് ചീഫ് മാനേജര്‍ ആദര്‍ശ് വികെയും വിശദീകരിക്കും.
വേദികള്‍ :
കോഴിക്കോട് : (യൂനിയന്‍ എം എസ് എം ഇ ഫസ്റ്റ് ബ്രാഞ്ച്, പാര്‍കോ കോംപ്ലക്‌സ്, കല്ലായി റോഡ്),
കണ്ണൂര്‍: (കണ്ണൂര്‍ മെയിന്‍ ബ്രാഞ്ച് ,ഫോര്‍ട് റോഡ്), കാസര്‍കോട്:(ജെനറല്‍ ഹോസ്പിറ്റലിന് സമീപമുള്ള ബ്രാഞ്ച്), വയനാട്(കല്‍പ്പറ്റ ബ്രാഞ്ച് ,ഡോര്‍ നമ്പര്‍ 9 / 305 / (3)മെയിന്‍ റോഡ് കല്‍പ്പറ്റ നാഷണല്‍ ഹൈവേ ).
മേള നടക്കുന്ന ബ്രാഞ്ചുകളില്‍ സ്‌പോട് രെജിസ്‌ട്രേഷനും അവസരമുണ്ടാകും. നേരത്തേ രെജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്തു എന്ന് തെളിയിക്കുന്ന പാസ് പോര്‍ട് കോപിയും,രണ്ട് പാസ്‌പോര്‍ട് സൈസ് ഫോടോയും, ആധാര്‍, പാന്‍കാര്‍ഡ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പദ്ധതി വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകള്‍ സഹിതം അതതു വേദികളില്‍ രാവിലെ 10 മണിമുതല്‍ പങ്കെടുക്കാവുന്നതാണ്.
കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂന്നു ശതമാനം പലിശ സബ് സിഡിയും (ആദ്യത്തെ നാലു വര്‍ഷം) NDPREM പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. ഇതോടൊപ്പം സൗജന്യമായി പദ്ധതി റിപോര്‍ടും തയാറാക്കി നല്‍കുന്നു. ഈ അവസരം പ്രയോജനപ്പെടുത്തി മടങ്ങി വന്ന പ്രവാസികള്‍ പുതു സംരംഭങ്ങള്‍ തുടങ്ങി പുനരധിവാസം യാഥാര്‍ഥ്യമാക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്‍ഡ്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) അല്ലെങ്കില്‍ നോര്‍ക റൂട്സ് ഹെഡ് ഓഫീസ് 0471-2770500 (പ്രവൃത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.
Keywords: NORKA-Union Bank Pravasi Loan Mela will start from February 9, Kannur, News, NORKA, Bank, Loan, Inauguration, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.