ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്; സൈകോസോഷ്യൽ സപോർട് പ്രോഗ്രാമിലൂടെ കോവിഡ് കാല മാനസിക ആരോഗ്യം ഉറപ്പു വരുത്താൻ സർകാറിന്റെ പുതിയ പദ്ധതി

 


തിരുവനന്തപുരം: (www.kvartha.com 10.05.2021) കോവിഡ് രണ്ടാം വരവ് ജനങ്ങളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ 'ഒറ്റയ്ക്കല്ല, ഒപ്പമുണ്ട് 'എന്ന മാനസികാരോഗ്യ, കൗണ്‍സിലിംഗ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ ജില്ലയിലും മെന്‍റല്‍ ഹെല്‍ത് ടീമിന്‍റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുക.

നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പേരെ ഉള്‍പെടുത്തി ടീം വിപുലീകരിക്കുമെന്നും അറിയിച്ചു. പോസിറ്റീവാകുന്നവരുടെ ലിസ്റ്റ് ടീമിന് കൈമാറും. സൈക്യാട്രിസ്റ്റുകള്‍, സൈകോളജിസ്റ്റുകള്‍, സോഷ്യല്‍ വര്‍കര്‍മാര്‍ എന്നിവരടങ്ങിയ 1400 പേര്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഓരോ വ്യക്തിയെയും നേരിട്ട് വിളിച്ച്‌ അവരുടെ മാനസികമായ ബുദ്ധിമുട്ടും ആവശ്യങ്ങളും ചോദിച്ചറിയും. മാനസിക ബുദ്ധിമുട്ട് നേരിടുന്നെങ്കില്‍ രണ്ടാമത്തെ കോളില്‍ സൈക്യാട്രിസ്റ്റ് നേരിട്ട് സംസാരിച്ച്‌ പരിഹാരം നിര്‍ദേശിക്കും. മരുന്ന് വേണമെങ്കില്‍ പി എച് സി വഴി മരുന്നെത്തിക്കും. മറ്റ് ആവശ്യങ്ങള്‍ ഐസിഡിഎസ്, തദ്ദേശ സ്ഥാപനം എന്നിവ വഴിയും നിറവേറ്റാന്‍ ശ്രമിക്കും.

ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്; സൈകോസോഷ്യൽ സപോർട് പ്രോഗ്രാമിലൂടെ കോവിഡ് കാല മാനസിക ആരോഗ്യം ഉറപ്പു വരുത്താൻ സർകാറിന്റെ പുതിയ പദ്ധതി

കോവിഡ് രോഗ മുക്തിയായവരെ 20 ദിവസത്തിന് ശേഷം പോസ്റ്റ് കോവിഡ് ബുദ്ധിമുട്ടുണ്ടോയെന്ന് തിരക്കാനും നിർദേശമുണ്ട്. സ്കൂളുകൾ തുറക്കാത്തതിനാൽ വിദ്യാർഥികളെയും ഉൾപെടുത്തുന്നുണ്ട്. 7.12 ലക്ഷം കുട്ടികളെ ഇതുവരെ വിളിച്ചു. 73723 കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ഹെല്‍പ് ലൈന്‍ ആരംഭിച്ചു. 63000 കോളുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി വിളിച്ചു. സംസ്ഥാനാടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും സ്ട്രെസ് മാനേജ്മെന്റ് നടത്തുന്നുണ്ട്.

ജില്ലകൾ മൊത്തം മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ സൈകോ സോഷ്യല്‍ ഹെല്‍പ് ലൈൻ നമ്പര്‍ ഉണ്ടായിരിക്കുന്നതാണ് ദിശ ഹെല്‍പ്‌ ലൈന്‍ 1056 ലും ബന്ധപ്പെടാവുന്നതാണ്. ഈ സേവനത്തിനായി നിർദിഷ്ട സമയം ഇല്ലെന്നും 24 മണിക്കൂറും ലഭ്യമാകുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

മാനസിക രോഗികൾ, വയോജനങ്ങള്‍, ഭിന്നശേഷിക്കാരായവരുടെ മാതാപിതാക്കള്‍ എന്നിവരെയും അങ്ങോട്ട് ബന്ധപ്പെടുന്നുണ്ട്. മദ്യപാനാസക്തിയുള്ളവർക്ക് കൗണ്‍സിലിങും ടീം നടത്തുന്നുണ്ട്.

Keywords: Kerala, News, Pinarayi Vijayan, Chief Minister, COVID-
19, Corona, Treatment, Phone call, Patient, Mental Health, Not alone, but together; Govt's new plan to ensure post-COVID mental health through psychosocial support program.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia