സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് നല്കിയ കത്തില്‍ അവ്യക്തതയില്ല: പിണറായി
Feb 8, 2014, 11:48 IST
പത്തനംതിട്ട: ആര് എം പി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ച കാര്യം പാര്‍ട്ടിക്ക് ചര്‍ച്ച ചെയ്യാം എന്ന വി.എസിന്റെ നിലപാട് നടക്കട്ടെ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.
ടിപികേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് രമയ്ക്ക് അനുകൂലമായി വി.എസ് കത്ത് എഴുതിയതു സംബന്ധിച്ച് വെള്ളിയാഴ്ച വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ അത് വി.എസിനെ മറയാക്കി ആരെങ്കിലും അയച്ചതാവുമെന്നാണ് കരുതിയത്. അതുകൊണ്ടാണ് അങ്ങനെയൊരു കത്തില്ല എന്ന അഭിപ്രായത്തില്‍ എത്തിയത്. എന്നാല്‍ വി.എസ് തന്നെ കത്തെഴുതിയ കാര്യം പരസ്യമായി സമ്മതിച്ചതോടെ അത്തരം സംശയങ്ങള്‍ക്ക് അടിസ്ഥാനമില്ല.
വി.എസിന്റെ പ്രസ് സെക്രട്ടറിക്കെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും വിഎസിന്റെ വീട്ടില്‍ ചുറ്റിക്കറങ്ങുന്ന മറ്റു ചിലരെ കുറിച്ചാണ് പറഞ്ഞതെന്നും പിണറായി വ്യക്തമാക്കി. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ചിലര്‍ വി.എസിന്റെ ഓഫീസില്‍ ഇപ്പോഴും കറങ്ങിനടക്കുകയാണ്.
അതുകൊണ്ട് തന്നെ അവരായിരിക്കും കത്തിനു പിന്നിലെന്നാണു കരുതിയത്. വി.എസ് എന്ത് അടിസ്ഥാനത്തിലാണ് കത്തയച്ചതെന്ന് അറിയില്ല. വിഎസും കൂടി അറിഞ്ഞാണു ടി.പി കേസില്‍ പാര്‍ട്ടി നിലപാടുകള്‍ എടുത്തതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസും ആര്‍എംപിയും മറ്റു ചിലരും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ
ഭാഗമായിരുന്നു കെ.കെ.രമയുടെ നിരാഹാര സമരം. എന്നാല്‍ വിഎസിനെ അതിന്റെ ഭാഗമാക്കാന്‍ ശ്രമിക്കേണ്ടെന്ന് പറഞ്ഞ പിണറായി രമയുടെ നിരാഹാരസമര വേദിയില്‍ വി.എസ്. എത്തുമെന്നു ആര് എം പി നേതാക്കള്‍ പറഞ്ഞിരുന്നുവെന്നും അത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഗവണ്മെന്റ് കോളജ് അക്രമം;എം.എസ്.എഫ് നിലപാട് വ്യക്തമാക്കണം: എ.ബി.വി.പി

Keywords: Nothing more to say: Pinarayi on VS’s letter, CBI, V.S Achuthanandan, Pathanamthitta, Conspiracy, Chief Minister, Oommen Chandy, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.