Tooth Gap | പെട്ടെന്നൊരു സുപ്രഭാതത്തില്‍ മുന്‍നിരയിലെ പല്ലുകളില്‍ അകലം ഉള്ളത് പോലെ തോന്നുന്നുണ്ടോ? സംഗതി ഗുരുതരം; എത്രയും പെട്ടെന്ന് ചികിത്സ തേടേണ്ടത് അത്യാവശ്യം

 


കൊച്ചി: (KVARTHA) ചുരുക്കം ചിലരിലെങ്കിലും മുന്‍നിരയിലെ പല്ലുകളില്‍ അകലം കാണാറുണ്ട്. ഈ അകലം പലരിലും ചെറുപ്പത്തിലേ തന്നെ ഉണ്ടാകുന്നതാണ്. എന്നാല്‍ ചിലരില്‍ വളര്‍ന്ന് വരുന്നതിന് അനുസരിച്ച് പല്ലില്‍ അകലം കൂടുകയും കുറയുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ മുന്‍നിരയിലെ പല്ലുകളില്‍ അകലം ഉള്ളത് പോലെ തോന്നുന്നുണ്ടെങ്കില്‍ അത് ഗൗരവമായി എടുക്കേണ്ട കാര്യമാണെന്ന് ഡെന്റിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ അവസ്ഥയെ ഡയസ്റ്റെമ എന്നാണ് അറിയപ്പെടുന്നത്. കൃത്യസമയത്ത് പ്രതിരോധ നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞാല്‍ ഇതിനെ പരിഹരിക്കാന്‍ സാധിക്കും.

എന്തുകൊണ്ടാണ് ഇത്തരത്തില്‍ പെട്ടെന്ന് പല്ലില്‍ അകലം ഉണ്ടാകുന്നത് എന്ന് നോക്കാം.

Tooth Gap | പെട്ടെന്നൊരു സുപ്രഭാതത്തില്‍ മുന്‍നിരയിലെ പല്ലുകളില്‍ അകലം ഉള്ളത് പോലെ തോന്നുന്നുണ്ടോ? സംഗതി ഗുരുതരം; എത്രയും പെട്ടെന്ന് ചികിത്സ തേടേണ്ടത് അത്യാവശ്യം


പ്രായമാകുന്നത്


പ്രായമാകുന്നത് തന്നെയാണ് ഒന്നാമത്തെ കാരണം. പ്രായമാകുന്നന്തോറും നമ്മുടെ ശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ഈ അവസ്ഥയില്‍ പല്ലിന് പിന്തുണ നല്‍കുന്ന മോണയിലെ കോശങ്ങളുടേയും ലിഗമെന്റുകളുടേയും ഇലാസ്തികത കുറയുകയും പല്ലുകള്‍ സ്ഥാനം മാറുകയും ഇതുവഴി വിടവുകള്‍ ഉണ്ടാകുകയും ചെയ്യുന്നു. എന്നാല്‍ എല്ലാവരിലും ഒരേ പോലുള്ള പ്രശ്നങ്ങള്‍ ആയിരിക്കില്ല ഉണ്ടാകുന്നത്.

പെരിയോഡോന്റല്‍ രോഗം

പെരിയോണ്‍ഡൈറ്റിസ് പോലുള്ള മോണ രോഗങ്ങള്‍ വായുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. പ്രത്യേകിച്ച് പ്രായം ഇതില്‍ ഒരു പ്രധാന ഘടകം തന്നെയാണ്. ഈ രോഗം മോണകളെയാണ് ആദ്യം ബാധിക്കുന്നത്. ചില അവസ്ഥകളില്‍ പല്ല് നഷ്ടമാവുന്ന അവസ്ഥ വരെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പല്ലുകള്‍ക്കിടയില്‍ ക്രമാനുഗതമായ മാറ്റങ്ങള്‍ സംഭവിക്കുകയും അകലം ഉണ്ടാവുകയും ചെയ്യുന്നു. പ്രായം കൂടുന്നതിന് അനുസരിച്ച് ഇത്തരം രോഗാവസ്ഥകള്‍ക്കുള്ള സാധ്യതയും വര്‍ധിക്കുന്നുവെന്ന് ഡെന്റിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

പല്ല് കടിക്കുന്നത്

പലരുടേയും ശീലമാണ് പല്ല് കടിക്കുന്നത്. ചിലര്‍ ഉറക്കത്തിലും ചിലര്‍ ബോധത്തോടെയും ഇത് ചെയ്യാറുണ്ട്. എന്നാല്‍ ഇത്തരം പ്രവൃത്തി പല്ലുകളില്‍ സമ്മര്‍ദം വര്‍ധിപ്പിക്കുകയും ഇനാമല്‍ നഷ്ടപ്പെടുകയും പല്ലുകള്‍ക്കിടയില്‍ വിടവുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ ഗുരുതരമായ ദന്ത പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. ബ്രക്സിസം എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ഇത് മൂലമുണ്ടാവുന്ന പ്രശ്നങ്ങള്‍ ക്രമേണ സംഭവിക്കുന്നതാണ്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് എത്താന്‍ കാരണമാകുന്നു.

ദന്തശുചിത്വം പാലിക്കുക

ഇത്തരം സന്ദര്‍ഭങ്ങളില്‍ ദന്തശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ വേണ്ട പോലെ പ്രതിരോധം തീര്‍ത്തില്ലെങ്കില്‍ അത് ദന്താരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നു. ദിവസവും രണ്ട് തവണ പല്ല് തേക്കുകയും പതിവായി പല്ലുകളില്‍ ഫ്ളോസ് ചെയ്യുകയും വേണം. കൂടാതെ മോണാരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി ദന്താരോഗ്യ വിദഗ്ധനെ കാണുന്നതും നല്ലതാണ്.

ഓര്‍ത്തോഡോണ്ടിക് ചികിത്സ തേടുക


പല്ലുകളിലെ വിടവ് പെട്ടെന്ന് കാണപ്പെടുന്ന ഒന്നാണെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ ഡോക്ടറെ കാണുകയും ആവശ്യമായ ചികിത്സ തേടുകയും വേണം. പല്ലുകള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കുകയും വിടവ് നികത്തുകയും ചെയ്യുക. എല്ലാ മാസവും ഡോക്ടറെ കാണുകയും പല്ലുകളുടേയും മോണകളുടേയും ആരോഗ്യം ഉറപ്പ് വരുത്തുകയും ചെയ്യുക.

Keywords: Noticed a sudden gap between your teeth? Know why it happens and how to prevent it, Kochi, News, Dentist, Sudden Gap Between Your Teeth, Treatment, Health Tips, Health, Warning, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia