Bunty Chor | 'കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ ആലപ്പുഴയില്‍': തെളിവ് ലഭിച്ചത് വണ്ടാനത്തെ ബാറിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും, ജാഗ്രതാ നിര്‍ദേശം നല്‍കി പൊലീസ് 
 

 
Notorious thief 'Bunty Chor' suspected to be in Alappuzha, Alappuzha, News, Bunty Chor, Police, CCTV, Bar, Warning, Kerala News
Notorious thief 'Bunty Chor' suspected to be in Alappuzha, Alappuzha, News, Bunty Chor, Police, CCTV, Bar, Warning, Kerala News

Photo: Supplied

എടിഎമുകളിലും അടച്ചിട്ട വീടുകളിലും ധനകാര്യ സ്ഥാപനങ്ങളിലും മറ്റും നിരീക്ഷണം ശക്തമാക്കാന്‍ ഉത്തരവ്

ഹോടെലുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തണമെന്നും ആവശ്യം 
 

ആലപ്പുഴ: (KVARTHA) കുപ്രസിദ്ധ മോഷ്ടാവ് (Notorious thief) ദേവിന്ദര്‍സിങ് എന്ന ബണ്ടി ചോര്‍(Bunty Chor- 54) ജില്ലയില്‍ എത്തിയെന്ന സംശയത്തില്‍ പൊലീസ്. വണ്ടാനത്തെ(Vandanam) ബാറില്‍ ബണ്ടി ചോറിനോട് രൂപസാദൃശ്യമുള്ള ആളുടെ സിസിടിവി(CCTV) ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ബണ്ടി ചോര്‍ എത്തിയതായുള്ള സംശയം പൊലീസ്(Police) ബലപ്പെടുത്തുന്നത്. ജില്ലയില്‍ പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു. തിങ്കളാഴ്ചയാണ് ഇയാളോട് സാദൃശ്യമുള്ള ആള്‍ ബാറിലെത്തിയത്. 

മുഴുക്കൈ ടീഷര്‍ട് ധരിച്ച ആള്‍ ബീയര്‍ കുടിക്കുന്ന ദൃശ്യങ്ങളാണ് ബാറില്‍ നിന്നു ലഭിച്ചത്. പുറത്ത് ഒരു ബാഗ് തൂക്കിയിട്ടുണ്ട്. അതേ ടേബിളില്‍ മറ്റ് രണ്ടുപേര്‍ കൂടിയുണ്ടെന്നും ദൃശ്യങ്ങളില്‍ നിന്നും മനസിലാക്കാം. ഇയാള്‍ അമ്പലപ്പുഴ(Ambalappuzha) ഭാഗത്തുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. അതുകൊണ്ടുതന്നെ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ച പൊലീസ് എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. 


കൂടാതെ എടിഎമുകളിലും അടച്ചിട്ട വീടുകളിലും ധനകാര്യ സ്ഥാപനങ്ങളിലും മറ്റും നിരീക്ഷണം ശക്തമാക്കാന്‍ എല്ലാ സ്റ്റേഷനുകള്‍ക്കും ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കി. ഹോടെലുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യവും പൊലീസ് പുറത്തുവിട്ടു. 


2013ലാണ് ബണ്ടി ചോര്‍ കേരള പൊലീസിന്റെ വലയിലായത്. അതിസുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് തിരുവനന്തപുരം നഗരത്തിലെ വീടിനുള്ളില്‍ കയറി മോഷണം നടത്തിയ സംഭവം ഞെട്ടലോടെയാണ് ജനം കേട്ടത്. 28 ലക്ഷം രൂപ വിലവരുന്ന ആഡംബര കാര്‍, ലാപ് ടോപ്, രണ്ട് മൊബൈല്‍ ഫോണ്‍ എന്നിവയാണ് മോഷ്ടിച്ചത്. ജനുവരി 27ന് പുനെയിലെ ഹോടെലില്‍ നിന്നും ഇയാള്‍ പിടിയിലായി. 

കൊച്ചി രവിപുരത്തെ കാര്‍ മോഷണത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തെ കേസില്‍ 10 വര്‍ഷത്തെ തടവിനുശേഷം 2023 മാര്‍ചില്‍ പുറത്തിറങ്ങി. ഏപ്രിലില്‍ ഡെല്‍ഹി പൊലീസ് ലക്‌നൗവില്‍ നിന്നു പിടികൂടി. കൊള്ളയും വാഹന മോഷണവുമായിരുന്നു അന്നും ബണ്ടി ചോറിനെതിരെ ചുമത്തിയ കുറ്റം.

സമ്പന്നരുടെ വീടുകള്‍ കണ്ടുവച്ചശേഷം ആഡംബര വസ്തുക്കളും മുന്തിയ കാറുകളും മോഷ്ടിക്കുന്നതാണ് ഇയാളുടെ  രീതിയെന്ന് പൊലീസ് പറയുന്നു. ഇന്‍ഡ്യയില്‍ പലയിടത്തായി ഇയാള്‍ക്കെതിരെ 500ല്‍ കൂടുതല്‍ കേസുകളാണ് റിപോര്‍ട് ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. 


ഡെല്‍ഹിയില്‍ മാത്രം 250ല്‍ ഏറെ കേസുകളാണ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2008ല്‍ റിലീസായ 'ഓയേ ലക്കി ലക്കി ഓയേ' എന്ന ഹിന്ദി ചിത്രം ബണ്ടിയുടെ മോഷണജീവിതം ആസ്പദമാക്കി ചിത്രീകരിച്ചതാണ്. 2010ല്‍ ഒരു ഹിന്ദി ചാനല്‍ നടത്തിയ ബിഗ് ബോസ് ഷോയില്‍ ബണ്ടി ചോര്‍ പങ്കെടുത്തെങ്കിലും പെരുമാറ്റദൂഷ്യം കാരണം പുറത്തായി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia