കുപ്രസിദ്ധ കവര്ച്ചക്കാരന് സജീര്‍ കാസര്‍കോട്ട് അറസ്റ്റില്‍
Dec 2, 2012, 16:26 IST
Sajeer |
കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നുണ്ടെന്ന് രഹസ്യ വിവരം കിട്ടി പോലീസ് റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിലയുറപ്പിക്കുകയായിരുന്നു. എന്നാല്‍ വണ്ടിയിറങ്ങി പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്ന പ്രതിയെ തിരച്ചിലിനൊടുവിലാണ് പള്ളിക്കടുത്ത് ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയത്. കടലുണ്ടി ചാലിയം സ്വദേശിയായ സജീര്‍ വാണിമേല്‍ ചാമവാടിയ എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്.
മേല്പറമ്പിലെ മരവയല്‍ ഹനീഫയുടെ പുതുതായി പണിത വീട്ടില്‍ നിന്ന് ഗൃഹപ്രവേശനം നടന്ന ദിവസം അടുക്കളവാതില്‍ പൊളിച്ച് 70 പവന് സ്വര്‍ണാഭരണങ്ങളും 10,000 രൂപയും കവര്‍ന്ന കേസിലടക്കം പ്രതിയാണ് അറസ്റ്റിലായ സജീര്‍. സെപ്തംബര്‍ 14ന് രാത്രിയാണ് ഹനീഫയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്.
ഈ കേസിലെ മറ്റൊരു പ്രതിയായ റബ്ദിന് സലീമിനെ ഒക്ടോബര്‍ 29ന് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രതി മേല്പറമ്പിലെ നജീബ് എന്ന മുഹമ്മദ് നജീബ് ഖത്തറിലേക്ക് കടന്നതായാണ് വിവരം. നീലേശ്വരം, പയ്യന്നൂര്‍, കുമ്പള പോലീസ് സ്റ്റേഷന് പരിധികളിലെ അഞ്ചോളം വീടുകളില്‍ കവര്‍ച്ച നടത്തിയതും, മേല്പറമ്പിലെ രണ്ട് വീടുകളിലും നീലേശ്വരത്തെ ഒരു വീട്ടിലും കവര്‍ച്ചാ ശ്രമം നടത്തിയതും അറസ്റ്റിലായ സജീറിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് പോലീസ് പറഞ്ഞു.
ബദിയടുക്ക കാട്ടുകുക്കെയില്‍ ഹവാല പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എല്ലായിടത്തും കവര്ച്ചയ്ക്കുപയോഗിച്ചത് നജീബിന്റെ കെ.എല്‍ 14 ഇ 6220 നമ്പര്‍ കാറാണ്. കവര്‍ച്ച ചെയ്ത് ലഭിക്കുന്ന സ്വര്‍ണം മുഴുവനായും നജീബ് കൈക്കലാക്കുകയും അവ വിറ്റതിന് ശേഷം മറ്റുള്ളവര്‍ക്ക് പണം വീതിച്ച് നല്‍കുകയുമാണ് രീതിയെന്ന് പോലീസ് പറഞ്ഞു.
സജീര്‍ 2006ല്‍ നീര്ച്ചാല് ബേങ്ക് വാച്ചുമാനെ കൊലപ്പെടുത്തിയ കേസില്‍ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചയാളാണ്. സിനിമാ നടന് രാജന് പി. ദേവിന്റെ ബന്ധുവിന്റെ ആലുവയിലെ വീട്ടില്‍ കളവു നടത്തിയ കേസില്‍ ആലുവ കോടതിയും സജീറിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
വടകരയിലെ ഒരു പിടിച്ചുപറി കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ആറുമാസം മുമ്പ് ഒരു ജീപ്പ് യാത്രക്കാരനില്‍ നിന്ന് 10,000 രൂപ തട്ടിയെടുത്ത് കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു. സജീറിനെ പിടികൂടിയ സംഘത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡിലെ എസ്.ഐ.രത്നാകരന്, നാരായണന് നായര്‍, സി.കെ.ബാലകൃഷ്ണന്, അബൂബക്കര്‍, സുനില്‍ എബ്രഹാം, ഓസ്ററിന്‍ തമ്പി എന്നിവരും ഉണ്ടായിരുന്നു. പ്രതിയില്‍ നിന്ന് രണ്ട് കമ്പിപ്പാരകള്‍, ഒരു സോക്സ്, 3,760 രൂപ അടങ്ങിയ പേഴ്സ്, എ.ടി.എം കാര്‍ഡ് എന്നിവ കണ്ടെടുത്തു. ഇയാളെ മജിസ്ട്രേറ്റ് മുമ്പാകെ ഞായറാഴ്ച വൈകിട്ട് ഹാജരാക്കും. നേരത്തെ കാസര്‍കോട് നഗരത്തില്‍ ചെരുപ്പ് കച്ചവടക്കാരനായിരുന്നു സജീര്‍.
Keywords: Notorious thief, Sajeer, Arrested, Kasaragod, Najeeb, CI Sunilkumar, Railway station, Melparamaba, House, Gold, Robbery, Case, Bank watchman, Murder, Vadakara, Kattukukke, Rajan.P.Dev, Aluva, Police, Kerala, Malayalam news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.