കുപ്ര­സി­ദ്ധ ക­വര്‍­ച്ച­ക്കാ­രന്‍ സ­ജീര്‍ കാസര്‍­കോ­ട്ട് അ­റ­സ്­റ്റില്‍

 


കുപ്ര­സി­ദ്ധ ക­വര്‍­ച്ച­ക്കാ­രന്‍ സ­ജീര്‍ കാസര്‍­കോ­ട്ട് അ­റ­സ്­റ്റില്‍
Sajeer
കാസര്‍­കോട്: കു­പ്ര­സിദ്ധ മോ­ഷ­ണ­ക്കേ­സ് പ്ര­തി സ­ജീര്‍ എ­ന്ന ന­വാ­സി(38)നെ കാസര്‍­കോ­ട് സി.ഐ. സി.കെ.സു­നില്‍ കു­മാ­റി­ന്റെ നേ­തൃ­ത്വ­ത്തില്‍ അ­റ­സ്­റ്റ് ചെ­യ്തു. ശ­നി­യാഴ്­ച രാ­ത്രി 9.30 മണി­യോ­ടെ റെ­യില്‍­വേ സ്‌­റ്റേ­ഷ­ന­ടു­ത്ത തെ­രുവ­ത്തെ പ­ള്ളി­ക്ക­ടു­ത്ത് വെ­ച്ചാ­ണ് ഇ­യാ­ളെ പി­ടി­കൂ­ടി­യത്.

ക­ണ്ണൂ­രില്‍ നി­ന്ന് കാസര്‍­കോ­ട്ടേ­ക്ക് ട്രെ­യി­നില്‍ യാ­ത്ര ചെ­യ്യു­ന്നു­ണ്ടെ­ന്ന് രഹ­സ്യ വിവ­രം കി­ട്ടി പോ­ലീ­സ് റെ­യില്‍­വേ സ്‌­റ്റേ­ഷന്‍ പ­രി­സര­ത്ത് നി­ല­യു­റ­പ്പി­ക്കു­ക­യാ­യി­രുന്നു. എ­ന്നാല്‍ വ­ണ്ടി­യിറ­ങ്ങി പോ­ലീ­സി­ന്റെ ക­ണ്ണു­വെ­ട്ടി­ച്ച് ക­ട­ന്ന പ്ര­തി­യെ തി­ര­ച്ചിലി­നൊ­ടു­വി­ലാ­ണ് പ­ള്ളി­ക്ക­ടു­ത്ത് ഒ­ളി­ച്ചി­രി­ക്കു­ന്ന­താ­യി ക­ണ്ടെ­ത്തി­യത്. ക­ട­ലു­ണ്ടി ചാ­ലി­യം സ്വ­ദേ­ശിയാ­യ സ­ജീര്‍ വാ­ണി­മേല്‍ ചാ­മ­വാടി­യ എ­ന്ന സ്ഥ­ല­ത്താ­ണ് താ­മ­സി­ച്ചി­രു­ന്നത്.

മേല്‍­പ­റ­മ്പി­ലെ മ­രവ­യല്‍ ഹ­നീ­ഫ­യു­ടെ പു­തു­താ­യി പണി­ത വീ­ട്ടില്‍ നി­ന്ന് ഗൃ­ഹ­പ്ര­വേശ­നം ന­ട­ന്ന ദിവ­സം അടു­ക്ക­ള­വാ­തില്‍ പൊ­ളി­ച്ച് 70 പ­വന്‍ സ്വര്‍­ണാ­ഭ­ര­ണ­ങ്ങ­ളും 10,000 രൂ­പയും ക­വര്‍­ന്ന കേ­സി­ലട­ക്കം പ്ര­തി­യാ­ണ് അ­റ­സ്റ്റിലാ­യ സ­ജീര്‍. സെ­പ്­തം­ബര്‍ 14ന് രാ­ത്രി­യാ­ണ് ഹ­നീ­ഫ­യു­ടെ വീ­ട്ടില്‍ ക­വര്‍­ച്ച ന­ട­ന്ന­ത്.

ഈ കേ­സി­ലെ മ­റ്റൊ­രു പ്ര­തിയാ­യ റ­ബ്ദിന്‍ സ­ലീ­മി­നെ ഒ­ക്ടോ­ബര്‍ 29ന് അ­റ­സ്­റ്റ് ചെ­യ്­തി­രുന്നു. മ­റ്റൊ­രു പ്ര­തി മേല്‍­പ­റ­മ്പി­ലെ ന­ജീ­ബ് എ­ന്ന മു­ഹമ്മ­ദ് ന­ജീ­ബ് ഖ­ത്ത­റി­ലേ­ക്ക് ക­ട­ന്ന­താ­യാ­ണ് വി­വരം. നീ­ലേ­ശ്വരം, പ­യ്യ­ന്നൂര്‍, കു­മ്പ­ള പോ­ലീസ് സ്റ്റേ­ഷന്‍ പ­രി­ധി­ക­ളി­ലെ അ­ഞ്ചോ­ളം വീ­ടു­ക­ളി­ല്‍ ക­വര്‍­ച്ച ന­ട­ത്തി­യ­തും, മേല്‍­പ­റ­മ്പി­ലെ ര­ണ്ട് വീ­ടു­ക­ളിലും നീ­ലേ­ശ്വര­ത്തെ ഒ­രു വീ­ട്ടിലും ക­വര്‍­ച്ചാ ശ്ര­മം ന­ട­ത്തി­യതും അ­റ­സ്റ്റിലാ­യ സ­ജീ­റി­ന്റെ നേ­തൃ­ത്വ­ത്തി­ലു­ള്ള സം­ഘ­മാ­ണെ­ന്ന് പോ­ലീ­സ് പ­റഞ്ഞു.

ബ­ദി­യ­ടു­ക്ക കാ­ട്ടു­കു­ക്കെയില്‍ ഹവാ­ല പ­ണം ത­ട്ടി­യെ­ടു­ക്കാന്‍ ശ്ര­മി­ച്ചെ­ങ്കിലും പ­രാ­ജ­യ­പ്പെട്ടു. എല്ലാ­യി­ടത്തും ക­വര്‍­ച്ച­യ്­ക്കു­പ­യോ­ഗിച്ച­ത് ന­ജീ­ബി­ന്റെ കെ.എല്‍ 14 ഇ 6220 ന­മ്പര്‍ കാ­റാണ്. ക­വര്‍­ച്ച ചെ­യ്­ത് ല­ഭി­ക്കു­ന്ന സ്വര്‍­ണം മു­ഴു­വ­നായും ന­ജീ­ബ് കൈ­ക്ക­ലാ­ക്കു­കയും അ­വ വി­റ്റ­തി­ന് ശേ­ഷം മ­റ്റു­ള്ള­വര്‍­ക്ക് പ­ണം വീ­തി­ച്ച് നല്‍­കു­ക­യു­മാ­ണ് രീ­തി­യെ­ന്ന് പോ­ലീ­സ് പ­റ­ഞ്ഞു.

സ­ജീര്‍ 2006ല്‍ നീര്‍­ച്ചാല്‍ ബേ­ങ്ക് വാ­ച്ചു­മാ­നെ കൊ­ല­പ്പെ­ടുത്തി­യ കേ­സില്‍ കോട­തി പി­ടി­കി­ട്ടാ­പു­ള്ളി­യാ­യി പ്ര­ഖ്യാ­പി­ച്ച­യാ­ളാണ്. സിനി­മാ ന­ടന്‍ രാ­ജന്‍ പി. ദേ­വി­ന്റെ ബ­ന്ധു­വി­ന്റെ ആ­ലു­വ­യി­ലെ വീ­ട്ടില്‍ കള­വു ന­ടത്തി­യ കേ­സില്‍ ആലുവ കോ­ട­തി­യും സ­ജീ­റി­നെ പി­ടി­കി­ട്ടാ­പു­ള്ളി­യാ­യി പ്ര­ഖ്യാ­പി­ച്ചി­രുന്നു.

വ­ട­ക­ര­യി­ലെ ഒ­രു പി­ടി­ച്ചുപ­റി കേ­സിലും ഇ­യാള്‍ പ്ര­തി­യാ­ണെ­ന്ന് പോ­ലീ­സ് പ­റഞ്ഞു. ആ­റു­മാ­സം മു­മ്പ് ഒ­രു ജീ­പ്പ് യാ­ത്ര­ക്കാ­ര­നില്‍ നി­ന്ന് 10,000 രൂ­പ ത­ട്ടി­യെ­ടു­ത്ത് കേ­സിലും ഇ­യാള്‍ പ്ര­തി­യാ­ണെ­ന്ന് പോ­ലീ­സ് കൂ­ട്ടി­ച്ചേര്‍­ത്തു. സ­ജീ­റി­നെ പി­ടി­കൂടി­യ സം­ഘ­ത്തില്‍ ജില്ലാ പോ­ലീ­സ് മേ­ധാ­വി­യു­ടെ നേ­തൃ­ത്വ­ത്തി­ലു­ള്ള പ്ര­ത്യേ­ക സ്­ക്വാ­ഡി­ലെ എസ്.ഐ.ര­ത്‌­നാ­കരന്‍, നാ­രാ­യ­ണന്‍ നായര്‍, സി.കെ.ബാ­ല­കൃ­ഷ്ണന്‍, അ­ബൂ­ബക്കര്‍, സു­നില്‍ എ­ബ്ര­ഹാം, ഓസ്‌­റ­റിന്‍ ത­മ്പി എ­ന്നി­വരും ഉ­ണ്ടാ­യി­രുന്നു. പ്ര­തി­യില്‍ നി­ന്ന് ര­ണ്ട് ക­മ്പി­പ്പാ­രകള്‍, ഒ­രു സോ­ക്‌­സ്, 3,760 രൂ­പ അ­ടങ്ങി­യ പേ­ഴ്‌സ്, എ.ടി.എം കാര്‍­ഡ് എന്നി­വ ക­ണ്ടെ­ടു­ത്തു. ഇ­യാ­ളെ മ­ജി­സ്‌­ട്രേ­റ്റ് മു­മ്പാ­കെ ഞാ­യ­റാഴ്ച വൈ­കിട്ട് ഹാ­ജ­രാ­ക്കും. നേര­ത്തെ കാസര്‍­കോ­ട് ന­ഗ­ര­ത്തില്‍ ചെ­രു­പ്പ് ക­ച്ച­വ­ട­ക്കാ­ര­നാ­യി­രു­ന്നു സ­ജീര്‍.

Keywords:  Notorious thief, Sajeer, Arrested, Kasaragod, Najeeb, CI Sunilkumar, Railway station, Melparamaba, House, Gold, Robbery, Case, Bank watchman, Murder, Vadakara, Kattukukke, Rajan.P.Dev, Aluva, Police, Kerala, Malayalam news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia