പ്രമുഖ പ്രഭാഷകന്‍ നൗഷാദ് ബാഖവിയുടെ മകന്‍ കുളത്തില്‍ വീണ് മരിച്ചു
May 30, 2016, 15:40 IST
ചിറയിന്‍കീഴ്: (www.kvartha.com 30.05.2016) പ്രമുഖ ഇസ്ലാമിക പ്രഭാഷകന്‍ ചിറയിന്‍കീഴ് മുടപുരം തെന്നൂര്‍കോണം ദാറുല്‍ ഇഷ് ഖില്‍ നൗഷാദ് ബാഖവിയുടെ മകന്‍ മുഷ് താഖ് അഹ്‌മദ് (10) കുളത്തില്‍ വീണ് മരിച്ചു. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം.
അയല്‍വാസിയും കൂട്ടുകാരനുമായ അഫ്‌സാനുമൊത്ത് മുഷ്താഖ് സൈക്കിളില്‍ മദ്രസയിലേക്ക് മതപഠനത്തിന് പോകുന്നതിനിടെ റോഡിലെ
കല്ലില്‍കയറി നിയന്ത്രണം വിട്ട് കുളത്തില്‍ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.
മുഷ്താഖായിരുന്നു സൈക്കിള്‍ ചവിട്ടിയിരുന്നത്. ഇറക്കം ഇറങ്ങിവരുന്നതിനിടെ ഇളകി കിടന്ന കല്ലില്‍ സൈക്കിളിന്റെ മുന്‍ചക്രം കയറി ബാലന്‍സ് നഷ്ടപ്പെട്ട മുഷ്താഖ് സൈക്കിളുമായി കുളത്തിലേക്കും അഫ്‌സാന്‍ റോഡിലും തെറിച്ചുവീണു. മുഷ്താഖ് സൈക്കിളുമായി കുളത്തില്‍ മുങ്ങിതാഴുന്നത് കണ്ട അഫ്‌സാന്‍ നിലവിളിച്ചതോടുകൂടിയാണ് നാട്ടുകാര്‍ വിവരമറിയുന്നത്. ഉടന്‍ തന്നെ നാട്ടുകാര്‍ കുളത്തില്‍ ചാടി തെരച്ചിലാരംഭിച്ചു. അധികം വൈകാതെ തന്നെ വെള്ളം കുടിച്ച് അബോധാവസ്ഥയിലായ മുഷ്താഖിനെ കണ്ടെത്തി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊച്ചാലുംമൂട് എസ്.എസ്.എം സ്‌കൂളിലെ അഞ്ചാം ക്‌ളാസ് വിദ്യാര്‍ത്ഥിയായിരുന്നു മുഷ്താഖ്.
ബന്ധുക്കളുടെ മൊഴിയനുസരിച്ച് ചിറയിന്‍കീഴ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുഷ്താഖിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറും.

Also Read:
കലക്ട്രേറ്റ് മാര്‍ച്ച് കഴിഞ്ഞ് പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ സിപിഎം ഓഫീസിന് നേരെ കല്ലേറ് നടത്തി
Keywords: Noushad baqavi son Dies, Pond, Hospital, Treatment, Natives, Student, Police, Case, Complaint, Dead Body, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.