Saji Cheriyan booked | മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ ഹെല്‍മറ്റില്ലാതെ സ്‌കൂടര്‍ ഓടിച്ച് പുലിവാല്‍ പിടിച്ച് സജി ചെറിയാന്‍; പരാതിയുമായി അഭിഭാഷകന്‍
Jul 8, 2022, 22:52 IST
ആലപ്പുഴ: (www.kvartha.com) മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ ഹെല്‍മറ്റില്ലാതെ സ്‌കൂടര്‍ ഓടിച്ച് പുലിവാല്‍ പിടിച്ച് സജി ചെറിയാന്‍. പത്തനംതിട്ട നെടുമ്പ്രം സ്വദേശിയും അഭിഭാഷകനുമായ പി ജി ഗീവസര്‍ഗീസാണ് ചെങ്ങന്നൂര്‍ പൊലീസിന് ഇതുസംബന്ധിച്ച പരാതി ഇ-മെയിലില്‍ അയച്ചത്.
മന്ത്രിസ്ഥാനം ഒഴിഞ്ഞശേഷം വ്യാഴാഴ്ച വൈകിട്ട് ചെങ്ങന്നൂര്‍ കൊഴുവല്ലൂരിലെ വീട്ടിലെത്തിയ സജി ചെറിയാന്‍, സ്‌കൂടറില്‍ പുറത്തേക്ക് പോയപ്പോഴാണ് ഹെല്‍മറ്റ് ധരിക്കാതിരുന്നത്.
ഈ ചിത്രം മാധ്യമങ്ങളില്‍ വന്നതോടെയാണ് പരാതിയായത്. എന്നാല്‍, സജി ചെറിയാന്‍ എം എല്‍ എക്കെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ചെങ്ങന്നൂര്‍ എസ് ഐ പറഞ്ഞു. പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നാണ് മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചത്.
അതിനിടെ സജി ചെറിയാന്‍ സ്‌കൂടറില്‍ പോകുന്ന ചിത്രം വെള്ളിയാഴ്ച മാധ്യമങ്ങളില്‍ അച്ചടിച്ചുവന്നത് പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് ഫേസ്ബുകില്‍ പോസ്റ്റ് ചെയ്തു. 'ഹെല്‍മറ്റ് എവിടെ സഖാവേ... പെറ്റി അടച്ചേ മതിയാവൂ... അല്ലെങ്കില്‍... ശേഷം കോടതിയില്‍' എന്ന അടിക്കുറിപ്പോടെയായിരുന്നു ഇത്.
ഇതിനു പിന്നാലെ ഷോണ്‍ ഹെല്‍മറ്റില്ലാതെ സ്‌കൂടറില്‍ യാത്ര ചെയ്യുന്ന വിവിധ ഫോടോകള്‍ കമന്റുകളായി പോസ്റ്റ് ചെയ്തതോടെ സജി ചെറിയാന്റെ യാത്ര ചര്‍ചയായി.
Keywords: Now, Saji Cheriyan booked for riding a scooter without helmet, Alappuzha, News, Politics, Media, Complaint, Trending, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.