10 ദിവസത്തെ വിവാഹ ജീവിതം; 3 ആഴ്ചയ്ക്ക് ശേഷം വാട്‌സ് ആപ്പിലൂടെ ത്വലാഖ്, വനിതാ കമ്മീഷന്‍ ഇടപെട്ടു
Oct 7, 2015, 12:09 IST
ആലപ്പുഴ: (www.kvartha.com 07.10.2015) പത്തു ദിവസത്തെ ദാമ്പത്യ ജീവിതം. 21കാരിയായ
കോളജ് വിദ്യാര്‍ഥിനിയുടെ വിവാഹ ജീവിതത്തിന്റെ ആയുസ് ഇത്രമാത്രമായിരുന്നു. പിന്നീട് ദുബൈക്കാരനായ അവളുടെ ഭര്‍ത്താവ് തിരികെ പോയി. മൂന്നാഴ്ചയ്ക്ക് ശേഷം അവള്‍ക്ക് ലഭിക്കുന്നത് ഭര്‍ത്താവിന്റെ മൊഴി ചൊല്ലല്‍ സന്ദേശമായിരുന്നു, അതും വാട്ട്‌സ് ആപ്പിലൂടെ...
ആലപ്പുഴയില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിലാണ് പെണ്‍കുട്ടി പരാതിയുമായി എത്തിയത്. അവള്‍ ഒരു ആപ്പിള്‍ പോലെയാണെന്നു അയാള്‍ പറഞ്ഞു. അത് ഞാന്‍ രുചിക്കുകയും ചെയ്തു. ഇനി അതിന് താത്പര്യമില്ലെന്നു അയാള്‍ പറഞ്ഞതായി സംസ്ഥാന വനിത കമ്മിഷന്‍ അംഗം ജെ. പ്രമീളദേവി പറഞ്ഞു.
വിവാഹ സമയം പെണ്‍കുട്ടിയുടെ മാതാവ് 10 ലക്ഷം രൂപ സ്ത്രീധനം നല്‍കിയിരുന്നു. അത് കൂടാതെ 80 പവന്റെ സ്വര്‍ണവും. ഡന്റല്‍ കോളജ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി വാട്ട്‌സ് ആപ്പ് സന്ദേശം ലഭിച്ചതോടെ മാനസികമായി തളര്‍ന്നു. സ്വന്തം വീട്ടില്‍ തിരിച്ചെത്തിയ അവള്‍ പീന്നീട് കോള ജില്‍ പോയിട്ടില്ല. സഹോദരി സ്‌കൂളില്‍ പോകുന്നതും നിര്‍ത്തി.
പിന്നീടാണ് യുവതി വനിത കമ്മീഷന് പരാതി നല്‍കുന്നത്. കോട്ടയത്ത് പാലയില്‍ നടന്ന അദാലത്തില്‍ പരാതി പരിഗണിച്ച കമ്മിഷന്‍ വാട്ട്‌സ് ആപ്പ് തലാഖിന്റെ സാധുതയെക്കുറിച്ച് വിശദമായി പഠിച്ചു വരികയാണ്. 27കാരനായ ഭര്‍ത്താവിനെ കണ്ടെത്താനും ശ്രമങ്ങളുമാരംഭിച്ചു. വൈക്കം സ്വദേശിയാണ് ഇയാള്‍. അടുത്ത അദാലത്തില്‍ ഇയാളുടെ മാതാപിതാക്കളെ ഹാജരാക്കാനും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സോഷ്യല്‍ മീഡിയ വഴിയുളള തലാഖിനെക്കുറിച്ച് മുസ്ലിം മതപണ്ഡിതന്മാര്‍ പ്രതികരിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ മൊഴിച്ചൊല്ലുന്നത് ആചാരങ്ങള്‍ക്കനുസൃതമാണെന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് പ്രതികരിച്ചു. പക്ഷേ ഇത് അംഗീകരിക്കാന്‍ കുടുംബങ്ങള്‍ കൂടിയിരുന്നു തീരുമാനമെടുക്കണമെന്നാണ് സയ്യിദ് ആറ്റക്കോയ തങ്ങള്‍ പറഞ്ഞത്. എന്നാല്‍ തലാഖ് നിയമപരമാകണമെങ്കില്‍ നേരിട്ട് കണ്ടു പറയണമെന്നു സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കൂടിയായ സമസ്ത നേതാവ് കോട്ടുമല ടി.എം. ബാപ്പു മുസലിയാര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
SUMMARY: Ten days after she got married, a 21-year-old Kerala college student's groom left for Dubai, and three weeks later, texted her a 'triple talaq' over WhatsApp.
"He said she was like an apple and he had already tasted it. So he did not want her anymore," said J Prameela Devi, a member of the state women's commission adalat.
The girl's mother had paid the groom a dowry of Rs 10 lakhs and also given him 80 sovereigns of gold. The unexpected talaq shattered the woman who was enrolled in a dental studies college.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.