മകന് കൊലപ്പെടുത്തിയ പ്രവാസി മലയാളിയുടെ വലംകൈ കൂടി കണ്ടെത്തി; ഇനി കിട്ടാനുള്ളത് കാല് മാത്രം
May 31, 2016, 14:16 IST
ആലപ്പുഴ: (www.kvartha.com 31.05.2016) ചെങ്ങന്നൂരില്‍ മകന് കൊലപ്പെടുത്തിയ പ്രവാസി മലയാളിയുടെ വലംകൈ കൂടി കണ്ടെത്തി. വിദേശ മലയാളി വാഴാര്‍മംഗലം ഉഴത്തില്‍ ജോയ് വി.ജോണിന്റെ (68) മൃതദേഹത്തിന്റെ അവശിഷ്ടമാണ് കിട്ടിയത്. മാന്നാര്‍ പാവുമുക്കില്‍ പമ്പയാറ്റില്‍നിന്നാണ് കൈ ലഭിച്ചത്. ഒഴുകിവന്ന കൈ നാട്ടുകാരാണ് കണ്ടത്. ഇനി ഒരു കാല് കൂടി കിട്ടാനുണ്ട്. ഇതിനുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.
കൈകളും കാലുകളുമാണ് പമ്പയില്‍ ഒഴുക്കിയത്. ഇടംകൈ ആറാട്ടുപുഴയില്‍നിന്നും വലംകാല് പുളിങ്കുന്നില്‍ നിന്നുമാണ് ലഭിച്ചത്. ചങ്ങനാശേരി പേരൂരിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്നു തലയും ചിങ്ങവനം ടെസില്‍ കമ്പനിക്കു മുന്നിലെ വഴിയോരത്തു നിന്ന് ഉടലും നേരത്തെ ലഭിച്ചിരുന്നു. പമ്പയാറ്റില്‍ പാണ്ടനാട് ഇടക്കടവില്‍ നിന്നു ഞായറാഴ്ച ഇടതു കൈ ലഭിച്ചതിനു പുറമെ തിങ്കളാഴ്ച വൈകിട്ടു പുളിങ്കുന്നില്‍ നിന്നാണ് വലതു കാലും കണ്ടെത്തിയത്.
ജോയിയെ വെടിവെച്ചുകൊന്ന കേസില്‍ മകന് ഷെറിനെ (36) പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കാറിന്റെ എസി നന്നാക്കാന്‍ തിരുവനന്തപുരത്തേക്ക് പോയ ഷെറിനും പിതാവ് ജോയി വി.ജോണും തിരിച്ചുവരുന്നതിനിടെ തര്‍ക്കം ഉണ്ടാവുകയും മല്പിടുത്തം നടത്തുകയും ചെയ്തുവെന്നും ഇതിനിടെ തനിക്ക് നേരെ പിതാവ് ചൂണ്ടിയ തോക്ക് തട്ടിയെടുത്ത് വെടിവെയ്ക്കുകയായിരുന്നുവെന്നുമാണ് ഷെറിന് നേരത്തെ പോലീസിനോട് പറഞ്ഞിരുന്നത്. ജോയി വി.ജോണിന്റെ നെറ്റിയിലാണ് വെടിയേറ്റതെന്നും ഷെറിന് പോലീസിനോട് പറഞ്ഞിരുന്നു.
ഇതിനിടെ കഴിഞ്ഞദിവസം പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പിതാവിനെ വെടിവച്ചു കൊന്നശേഷം മൃതദേഹം ആറു കഷണങ്ങളാക്കി പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചതായി ഷെറിന് സമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെടുത്തത്.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ജോയിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Related News:
മകന് കൊലപ്പെടുത്തിയ പ്രവാസി മലയാളിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

Also Read:
നവജാത ശിശുവിനെ ചന്ദ്രഗിരിപ്പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ് പുതിയ വഴിതിരിവില്‍
Keywords: Alappuzha, Dead Body, River, Police, Joy V Jon, Son, Arrest, Medical College, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.