NSS | സ്പീകര്‍ എഎന്‍ ശംസീറിനെതിരെ എന്‍ എസ് എസ് പരസ്യപ്രതിഷേധത്തിലേക്ക്; ഓഗസ്റ്റ് 2 ന് വിശ്വാസ സംരക്ഷണദിനമായി ആചരിക്കും, ഗണപതി ക്ഷേത്രത്തില്‍ വഴിപാട് കഴിക്കണമെന്നും ആഹ്വാനം
Aug 1, 2023, 13:34 IST
കോട്ടയം: (www.kvartha.com) ഹൈന്ദവ വിശ്വാസത്തെ വിമര്‍ശിച്ച് പരാമര്‍ശം നടത്തിയെന്നാരോപിച്ച് നിയമസഭാ സ്പീകര്‍ എഎന്‍ ശംസീറിനെതിരെ എന്‍ എസ് എസ് പരസ്യപ്രതിഷേധത്തിലേക്ക്. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് രണ്ടിന് വിശ്വാസ സംരക്ഷണദിനമായി ആചരിക്കുന്നതിന് എല്ലാ താലൂക് യൂനിയനുകള്‍ക്കും എന്‍എസ്എസ് നിര്‍ദേശം നല്‍കി.
ശംസീറിനു തല്‍സ്ഥാനത്തു തുടരാന്‍ അര്‍ഹതയില്ലെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നും എന്‍എസ്എസ് ജെനറല്‍ സെക്രടറി ജി സുകുമാരന്‍ നായര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനെ നിസാരവത്കരിക്കുന്ന പ്രതികരണങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് ഇപ്പോള്‍ പരസ്യപ്രതികരണത്തിലേക്കു നീങ്ങുന്നത്.
സുകുമാരന്‍ നായരുടെ പ്രസ്താവന സര്‍കാര്‍ അവഗണിച്ചതിനു പിന്നാലെയാണു പരസ്യ പ്രതിഷേധം. ഹൈന്ദവരുടെ ആരാധാനാമൂര്‍ത്തിയായ ഗണപതിയെ വിമര്‍ശിച്ചുള്ള ശംസീറിന്റെ നിരൂപണം ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയെ നിയന്ത്രിക്കുന്ന വ്യക്തിക്കു യോജിച്ചതല്ലെന്നും പ്രസ്താവന അതിരുകടന്നു പോയെന്നും സുരുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.
ഓരോ മതത്തിനും വിശ്വാസപ്രമാണങ്ങളുണ്ട്. അതിനെ ചോദ്യംചെയ്യാന്‍ ആര്‍ക്കും അര്‍ഹതയോ അവകാശമോ ഇല്ല. മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം അംഗീകരിക്കാനാവുന്നതല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
താലൂക് യൂനിയന്‍ പ്രസിഡന്റുമാര്‍ക്ക് ജി സുകുമാരന്‍ നായര്‍ അയച്ച സര്‍കുലര്‍:
നമ്മുടെ ആരാധനാമൂര്‍ത്തിയായ ഗണപതി ഭഗവാനെ സംബന്ധിച്ച് സംസ്ഥാന നിയമസഭാ സ്പീകര്‍ നടത്തിയ പരാമര്‍ശം നമ്മെ ഏറെ വേദനിപ്പിക്കുന്നുണ്ട്. ഗണപതി എന്നത് 'മിത്ത്' (കെട്ടുകഥ) ആണെന്നും ശാസ്ത്രീയമായ ഒന്നല്ല എന്നുമുള്ള അദ്ദേഹത്തിന്റെ പരാമര്‍ശമാണ് അതിനിടയാക്കിയത്. ഈ നടപടി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന, സ്പീകര്‍ തന്നെ ആയാലും, ഒരുത്തര്‍ക്കും യോജിച്ചതല്ലെന്നും, പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നും അല്ലാത്തപക്ഷം അതിന്മേല്‍ സര്‍കാരിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.
അതിനെ നിസ്സാരവല്‍കരിക്കുന്ന നിലപാടില്‍ ശക്തമായ പ്രതിഷേധമാണ് നമുക്കുള്ളത്. വിശ്വാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് രണ്ടിന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. എന്‍ എസ് എസ് പ്രവര്‍ത്തകരും വിശ്വാസികളുമായിട്ടുള്ളവര്‍ രാവിലെതന്നെ അവരവരുടെ വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തില്‍ എത്തി വഴിപാടുകള്‍ നടത്തുകയും വിശ്വാസ സംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാര്‍ഥിക്കുകയും ചെയ്യണം. ഇതിന്റെ പേരില്‍ പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാകാന്‍ പാടില്ലെന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു.
ശംസീറിനു തല്‍സ്ഥാനത്തു തുടരാന്‍ അര്‍ഹതയില്ലെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നും എന്‍എസ്എസ് ജെനറല്‍ സെക്രടറി ജി സുകുമാരന്‍ നായര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനെ നിസാരവത്കരിക്കുന്ന പ്രതികരണങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് ഇപ്പോള്‍ പരസ്യപ്രതികരണത്തിലേക്കു നീങ്ങുന്നത്.
സുകുമാരന്‍ നായരുടെ പ്രസ്താവന സര്‍കാര്‍ അവഗണിച്ചതിനു പിന്നാലെയാണു പരസ്യ പ്രതിഷേധം. ഹൈന്ദവരുടെ ആരാധാനാമൂര്‍ത്തിയായ ഗണപതിയെ വിമര്‍ശിച്ചുള്ള ശംസീറിന്റെ നിരൂപണം ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയെ നിയന്ത്രിക്കുന്ന വ്യക്തിക്കു യോജിച്ചതല്ലെന്നും പ്രസ്താവന അതിരുകടന്നു പോയെന്നും സുരുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.
ഓരോ മതത്തിനും വിശ്വാസപ്രമാണങ്ങളുണ്ട്. അതിനെ ചോദ്യംചെയ്യാന്‍ ആര്‍ക്കും അര്‍ഹതയോ അവകാശമോ ഇല്ല. മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം അംഗീകരിക്കാനാവുന്നതല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
താലൂക് യൂനിയന്‍ പ്രസിഡന്റുമാര്‍ക്ക് ജി സുകുമാരന്‍ നായര്‍ അയച്ച സര്‍കുലര്‍:
നമ്മുടെ ആരാധനാമൂര്‍ത്തിയായ ഗണപതി ഭഗവാനെ സംബന്ധിച്ച് സംസ്ഥാന നിയമസഭാ സ്പീകര്‍ നടത്തിയ പരാമര്‍ശം നമ്മെ ഏറെ വേദനിപ്പിക്കുന്നുണ്ട്. ഗണപതി എന്നത് 'മിത്ത്' (കെട്ടുകഥ) ആണെന്നും ശാസ്ത്രീയമായ ഒന്നല്ല എന്നുമുള്ള അദ്ദേഹത്തിന്റെ പരാമര്‍ശമാണ് അതിനിടയാക്കിയത്. ഈ നടപടി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന, സ്പീകര്‍ തന്നെ ആയാലും, ഒരുത്തര്‍ക്കും യോജിച്ചതല്ലെന്നും, പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നും അല്ലാത്തപക്ഷം അതിന്മേല്‍ സര്‍കാരിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.
Keywords: NSS criticized Kerala Speaker Shamseer remarks on Hindu gods, demands apology, Kottayam, News, NSS, Criticized, Sukumaran Nair, Religion, Speaker, Politics, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.