പതിമൂന്നാം നമ്പര്‍ കാര്‍ തോമസ് ഐസക് ഔദ്യോഗികമായി സ്വന്തമാക്കി
Jun 10, 2016, 10:32 IST
തിരുവനന്തപുരം: (www.kvartha.com 10.06.2016) പതിമൂന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ ധനമന്ത്രി ടി എം തോമസ് ഐസക് ഔദ്യോഗികമായി സ്വന്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ പതിമൂന്നാം നമ്പര്‍ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ഇതോടെ പതിമൂന്നാം നമ്പര്‍ വാഹനം ധനമന്ത്രി ടിഎം തോമസ് ഐസക് ചോദിച്ചു വാങ്ങുകയായിരുന്നു. 13 അശുഭ ലക്ഷണമാണെന്നു തുറന്നു സമ്മതിച്ച് ജനങ്ങളെ അറിയിക്കാന്‍ ആര്‍ജ്ജവമുണ്ടോ പിണറായി വിജയന്? ഇതിലും ഭേദം ഒരു കഷണം കയറെടുത്തു കെട്ടിത്തൂങ്ങിച്ചാവുന്നതാണ്.' പിണറായി മന്ത്രിസഭ അധികാരമേറ്റെടുത്തിതിന് തൊട്ട് പിന്നാലെ സുരേന്ദ്രന്‍ വിവാദ പോസ്റ്റ് ഫെയ്ബുക്കിലിട്ടതോടെയാണ് 13ാംം നമ്പര്‍ വിവാദം ആരംഭിച്ചത്. പിന്നീട് സോഷ്യല്‍ മീഡിയയില്‍ പതിമൂന്നാം നമ്പറായി ചര്‍ച്ച. ഇതോടെ തോമസ് ഐസകും വി എസ് സുനില്‍ കുമാറും പതിമൂന്നാം നമ്പര്‍ എടുക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. പതിമൂന്നാം നമ്പര്‍ വിവാദത്തിന് വിരാമമിട്ട് തോമസ് ഐസ്‌ക് അവസാനം പതിമൂന്നാം നമ്പര്‍ കാര്‍ കിട്ടിയെന്ന ക്യാപഷനോടെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.