ചൂതാട്ടത്തിന്റെ ഹൈടെക് മോഡല്‍ സംസ്ഥാന ലോട്ടറിക്ക് സമാന്തരമായി നമ്പര്‍ബുക്കിംഗ് ലോട്ടറി

 


കൊച്ചി:(www.kvartha.com 27.11.2014) ചൂതാട്ടത്തിന് പുതിയ ഹൈടെക് മോഡലായി നമ്പര്‍ ബുക്കിംഗ് ലോട്ടറി കേരളത്തില്‍ സജീവമാകുന്നു.എന്തിനും ഏതിനും 'ഡ്യൂപ്ലിക്കേറ്റ്' കണ്ടുപിടിക്കുന്ന കേരളത്തിലെ പ്രമുഖ കേന്ദ്രമായ കുന്ദംകുളത്ത് നിന്നാണ് പുതിയ ഹൈടെക് ലോട്ടറിയുടെ പ്രഭവകേന്ദ്രവും. കുന്നംകുളത്തും പരിസരമേഖലയിലും സജീവമായി കണ്ടുവരുന്ന എഴുത്തു ലോട്ടറി എന്നറിയപെടുന്ന സമാന്തര ലോട്ടറി കച്ചവടവും ചൂതാട്ടവുമാണ് ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ ബുക്കിംഗിലൂടെ സജീവമായിരിക്കുന്നത്.

സംസ്ഥാന ലോട്ടറിയുടെ സമ്മാനഘടനയില്‍ നേരത്തെ അവസാനത്തെ നാലക്കമാണ് സമ്മാനം നിര്‍ണ്ണയിച്ചിരുന്നത്. പിന്നീട് മൂന്നക്ക ലോട്ടറിയും രംഗത്ത് വന്നിരുന്നു.എന്നാല്‍ മൂന്നക്ക നമ്പര്‍ ലോട്ടറിയും എടുത്തുകളഞ്ഞതോടെയാണ് സമാന്തര ലോട്ടറിക്കാര്‍ക്ക് ചാകരയായത്. തൃശൂര്‍ ജില്ലയില്‍ മാത്രം ജില്ലയില്‍ മാത്രം പ്രതിദിനം കോടികളുടെ ഇടപാടാണ് നടന്നുവരുന്നത്. സംസ്ഥാന ലോട്ടറിയുടെ ഫലപ്രഖ്യാപനത്തെ ആശ്രയിച്ചു തന്നെയാണ് സമാന്തര ലോട്ടറിയുടേയും സമ്മാന ഘടന.

ഒരു ലോട്ടറിക്ക് 10 രൂപയാണ് വിലയെങ്കിലും ഏജന്റുമാര്‍ 15 രൂപ വരെ വിലയീടാക്കുന്നുണ്ട്. ഒരാള്‍ കുറഞ്ഞത് 10 ടിക്കറ്റുകളെങ്കിലും ബുക്ക് ചെയ്യണം. മൂന്നക്ക നമ്പറായി എഴുതിയ നമ്പര്‍ അേന്ന ദിവസത്തെ സംസ്ഥാന ലോട്ടറിയുടെ ഒന്നാം സമ്മാനാര്‍ഹമായ നമ്പറിന്റെ അവസാനത്തെ മൂന്നക്കവുമായി ഒത്തുവന്നാല്‍ ഒരുടിക്കറ്റിന് 5000 രൂപ വീതം ഒരു സെറ്റിന് 50000 രൂപയാണ് സമ്മാനമായി ലഭിക്കുക. ഈ നമ്പര്‍ രണ്ടാം സ്ഥാനത്താണങ്കില്‍ ടിക്കറ്റൊന്നിന് 1000 രൂപ വീതവും മൂന്നാം സ്ഥാനത്താണെങ്കില്‍ 500 രൂപ വീതവും സമ്മാനം ലഭിക്കും. സംസ്ഥാനലോട്ടറിയുടെ 5000 രൂപ ലഭിക്കുന്ന നാലാം സമ്മാനത്തിന്റെ അവസാന മൂന്നു നമ്പറുകളുമായി സാമ്യമുണ്ടായാല്‍ 100 രൂപയും ഏഴാം സമ്മാനമായുണ്ടാകുന്ന സാമ്യതക്ക് 10 രൂപ വീതവും സമ്മാനം നല്‍കും.

ചൂതാട്ടത്തിന്റെ ഹൈടെക് മോഡല്‍ സംസ്ഥാന ലോട്ടറിക്ക് സമാന്തരമായി നമ്പര്‍ബുക്കിംഗ് ലോട്ടറിസംസ്ഥാന ലോട്ടറി 3 അക്ക നമ്പറുകള്‍ക്കുള്ള സമ്മാനം നിര്‍ത്തിവെച്ചതും ആവശ്യത്തിന് ടിക്കറ്റ് ലഭിക്കാത്തതുമാണ് ഈ മേഖലയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്.പട്ടാമ്പി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വന്‍കിട ഏജന്റിനു വേണ്ടിയാണ് തീരപ്രദേശങ്ങളടക്കമുള്ള തൃശൂര്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ സബ്് ഏജന്റുമാര്‍ ലോട്ടറിയുടെ പേരിലുള്ള ഇത്തരം ചൂതാട്ടത്തിന്റെ ഭാഗമാവുന്നത്. പലരും ഏജന്റിനു മുന്‍കൂര്‍ പണം നല്‍കി അതാതു ദിവസത്തെ നമ്പറും എണ്ണവും മാത്രം ഫോണിലൂടെ അറിയിക്കുകയും സമ്മാനം ലഭിച്ചാല്‍ മൂന്നാം നാള്‍ പണം കൈമാറുകയും ചെയ്യും.ഈ മേഖലയില്‍ 75 ഓളം ഏജന്റുമാര്‍ പ്രതിദിനം ഒരുലക്ഷം രൂപയിലേറെ കച്ചവടം ചെയ്യുന്നവരുണ്ടെന്നാണ് പറയപെടുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: High Tech, Lottary, Number, Booking, Model, New, Duplicate, Kerala, Centre
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia