Voters | കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ വോടർമാരുടെ എണ്ണം കുറഞ്ഞു; മുന്നണികൾ ആശങ്കയിൽ!
Mar 19, 2024, 18:05 IST
കണ്ണൂർ: (KVARTHA) പാർലമെൻ്റ് മണ്ഡലത്തിൽ വോടർമാരുടെ എണ്ണം കുറഞ്ഞത് മൂന്ന് മുന്നണികളെയും ആശങ്കയിലാഴ്ത്തുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഈ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോടർ പട്ടികയില്‍ വോടർമാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കണ്ണൂർ ജില്ലയില്‍ ഒൻപത് നിയമസഭാ മണ്ഡലങ്ങളില്‍ വോടർമാരുടെ എണ്ണം കൂടിയത് രണ്ടിടത്ത് മാത്രമാണ്.
പയ്യന്നൂർ, തളിപ്പറമ്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ, ധർമടം, തലശേരി, കൂത്തുപറമ്പ്, പേരാവൂർ മണ്ഡലങ്ങളിലാണ് വോടർമാരുടെ എണ്ണം കുറഞ്ഞത്. കല്യാശേരി, മട്ടന്നൂർ മണ്ഡലങ്ങളിലാണ് കൂടിയത്. ജില്ലയില്‍ ആകെ കുറഞ്ഞത് 13,381 വോടർമാരാണ്. കണ്ണൂർ ലോക്സഭാ മണ്ഡലത്തില്‍ 8271 വോടർമാർ കുറഞ്ഞു. യുഡിഎഫിന് നിർണായക സ്വാധീനമുള്ള ഇരിക്കൂർ, പേരാവൂർ മണ്ഡലങ്ങളില്‍ വോടർമാരുടെ എണ്ണം നാലായിരത്തോളം കുറഞ്ഞു.
എല്‍ഡിഎഫിനും യുഡിഎഫിനും വ്യക്തമായ ആധിപത്യം അവകാശപ്പെടാൻ കഴിയാത്ത അഴീക്കോട് മണ്ഡലത്തില്‍ 2743 വോടർമാർ കുറഞ്ഞു. എല്‍ഡിഎഫിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ കൂടുതല്‍ വോട് കുറഞ്ഞത് തലശേരിയിലാണ്, 2945 വോടുകൾ. ഇത് വടകര ലോക്സഭാ മണ്ഡലത്തിലാണ്. അതേസമയം, 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് അപേക്ഷിച്ച് മണ്ഡലത്തില്‍ 53,077ഉം ജില്ലയില്‍ 83,208ഉം വോടർമാർ കൂടിയിട്ടുണ്ട്.

Keywords: Lok Sabha Election, K Sudhakaran, News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Number of voters decreased in Kannur Parliament constituency.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.