ബലാത്സംഗക്കേസ്: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ കന്യാസ്ത്രീയും സര്‍കാരും ഹൈകോടതിയില്‍
Mar 30, 2022, 16:08 IST
കൊച്ചി: (www.kvartha.com 30.03.2022) കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ കന്യാസ്ത്രീ ഹൈകോടതിയില്‍. ഇതേ ആവശ്യവുമായി സര്‍കാരും ഹൈകോടതിയില്‍ അപീല്‍ നല്‍കി.
കോട്ടയം സെഷന്‍സ് കോടതി വിധിക്കെതിരെയാണ് അപീല്‍. തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണക്കോടതി പരാജയപ്പെട്ടുവെന്നാണ് കന്യാസ്ത്രീ ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. കോടതി വിധി തെറ്റായ രീതിയില്‍ എന്നും അപീലില്‍ കന്യാസ്ത്രീ പറയുന്നു.
ഇതിനിടെയാണ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തനാക്കിയ ഉത്തരവിനെതിരെ സര്‍കാരും അപീല്‍ നല്‍കുന്നത്. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതിയെന്ന് സര്‍കാര്‍ വ്യക്തമാക്കി. വിചാരണ കോടതി ഉത്തരവിനെതിരെ അപീല്‍ നല്‍കണമെന്ന് ഡിജിപി റിപോര്‍ട് നല്‍കിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.