അമലാക്കേസ് മറ്റൊരു അഭയാക്കേസാകാതിരിക്കാന്‍ സഭ; ക്രൈംബ്രാഞ്ചിനു വിടാന്‍ മാണിക്കും രമേശിനും താല്‍പര്യം

 


തിരുവനന്തപുരം: (www.kvartha.com 23.09.15) കോട്ടയത്തെ സിസ്റ്റര്‍ അഭയക്കേസിനു ശേഷം കത്തോലിക്കാ സഭയെ സംശയത്തിന്റെ നിഴലിലാക്കിയ പാലായിലെ സിസ്റ്റര്‍ അമല കൊലക്കേസിന്റെ അന്വേഷണം ലോക്കല്‍ പോലീസില്‍ നിന്നു മാറ്റുന്നു.

കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാനാണ് ആലോചന. ഇക്കാര്യത്തില്‍ പാലാ എംഎല്‍എ കൂടിയായ ധനമന്ത്രി കെ എം മാണിയുടെയും കത്തോലിക്കാ സഭാ നേതൃത്വത്തിന്റെയും അഭിപ്രായം പരിഗണിച്ചു തീരുമാനമെടുക്കാനാണ് ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തലയുടെ തീരുമാനം എന്ന് അറിയുന്നു.

ഇക്കാര്യം അദ്ദേഹം ഡിജിപി ടി പി സെന്‍കുമാറുമായും കൂടിയാലോചിച്ചു. സാധാരണയായി ലോക്കല്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസ് സംസ്ഥാന പോലീസിലെത്തന്നെ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുമ്പോള്‍ മുറുമുറുപ്പുണ്ടാകാറുണ്ട്. ലോക്കല്‍ പോലീസിന്റെ കാര്യക്ഷമതയെ ചോദ്യം ചെയ്യുന്ന നടപടിയായാണ് വ്യഖ്യാനിക്കപ്പെടുക. എന്നാല്‍ അമല കേസില്‍ കെ എം മാണിയുടെയും സഭയുടെയും താല്‍പര്യത്തിനനുസരിച്ചു നില്‍ക്കാനാണ് ലോക്കല്‍ പോലീസിനു താല്‍പര്യമത്രേ.

കേസ് സഭയ്ക്ക് പിന്നെയും ചീത്തപ്പേരുണ്ടാക്കാതെ എത്രയും വേഗം സത്യം പുറത്തുകൊണ്ടുവരണമെന്നാണ് സഭാ നേതൃത്വത്തിന്റെ നിലപാട്. സിസ്റ്റര്‍ അമല കേസില്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ അന്വേഷണചുമതല ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് സിസ്റ്റര്‍ അമലകേസ് ആക്ഷന്‍ കൗണ്‍സില്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് അവര്‍ പരാതിയും  നല്‍കി. ഇതുകൂടി പരിഗണിച്ചാണ് തീരുമാനം അങ്ങോട്ടുതന്നെ നീങ്ങുന്നത്. അമലക്കേസില്‍ ഒരു പ്രക്ഷോഭം വിളിച്ചുവരുത്താന്‍ സഭയ്ക്കും താല്‍പര്യമില്ല.

അമല കേസില്‍ ലോക്കല്‍ പോലീസ് ഇരുട്ടില്‍ തപ്പുന്നുവെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആരോപണം. ഇതാകട്ടെ ഓരോ ദിവസവും ഈ കൊലപാതകത്തേക്കുറിച്ചു കൂടുതല്‍ കഥകള്‍ പ്രചരിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു. പ്രതി വലയിലായെന്നന്നു പോലീസ് പറയുമ്പോഴും കൂടുതല്‍ പേരെ ഓരോ ദിവസവും കസ്റ്റഡിയില്‍ എടുക്കുകയും വിട്ടയയ്ക്കുകയുമാണ് ചെയ്യുന്നത്.  പോലീസ് സ്റ്റേഷനു നൂറുമീറ്റര്‍ ചുറ്റളവില്‍ നടന്ന സംഭവത്തിനു തുമ്പുണ്ടാക്കാന്‍പോലും സാധിച്ചിട്ടില്ല. എട്ടു ടീമുകളായി ഇത്രയും ദിവസവും നടത്തിയ അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്നിരിക്കെ ഇനി ലോക്കല്‍ പോലീസിന്റെ കാര്യക്ഷമമാകുമെന്നു പ്രതീക്ഷിക്കാനാവില്ല എന്നാണ് പൊതുനിലപാട്.

അമലാക്കേസ് മറ്റൊരു അഭയാക്കേസാകാതിരിക്കാന്‍ സഭ; ക്രൈംബ്രാഞ്ചിനു വിടാന്‍ മാണിക്കും രമേശിനും താല്‍പര്യംകേസന്വേഷണം വഴി തിരിച്ചു വിടാന്‍ ശ്രമം നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു എന്ന
ആക്ഷന്‍ കൗണ്‍സിലിന്റെ വിമര്‍ശനവും സര്‍ക്കാരിനെ കുഴയ്ക്കുന്നുണ്ട്. പോലീസ് എത്തുംമുമ്പേ സിസ്റ്റര്‍ അമലയുടെ മൃതദേഹത്തിലെ വസ്ത്രം മാറിയതും രക്തം തുടച്ചതും ആരുടെ നിര്‍ദ്ദേശപ്രകാരമാണെന്നു കണ്ടെത്തണമെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നത്.

കേസന്വേഷണം ഊര്‍ജ്ജിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്താനാണ് ആക്ഷന്‍ കൗണ്‍സില്‍ ഒരുങ്ങുന്നത്. അതിനുമുമ്പേ കേസ് ക്രൈംബ്രാഞ്ചിനു വിട്ട് തലയൂരാനാണ് ശ്രമം എന്നാണു വിവരം.

കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ വര്‍ഷങ്ങള്‍ക്കു ശേഷം അറസ്റ്റിലായത് രണ്ട് അച്ചന്മാരും ഒരു കന്യാസ്ത്രീയുമാണ്.

Also Read:
ജ്യേഷ്ഠനെ കൊലപ്പെടുത്തിയ കേസില്‍ അനുജന്‍ പിടിയില്‍, മറ്റൊരു സഹോദരന്‍ ഒളിവില്‍

Keywords:  Nun's murder case at Pala, probe will hand over to crime branch, Thiruvananthapuram, Police, K.M.Mani, Ramesh Chennithala, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia