നഴ്സുമാരുടെ സമരം ആത്മഹത്യാ മുനമ്പില്‍

 


നഴ്സുമാരുടെ സമരം ആത്മഹത്യാ മുനമ്പില്‍
കോതമംഗലം: കോതമംഗലത്ത്‌ മാര്‍ ബസേലിയോസിലെ നഴ്സുമാരുടെ സമരം നൂറ് ദിവസം പിന്നിട്ടിട്ടും സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ച് നഴ്സുമാര്‍ കെട്ടിടത്തിന്‌ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. മൂന്ന്‌ മാസം പിന്നിട്ട സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാരോ ആശുപത്രി അധികൃതരോ കാര്യമായ ചര്‍ച്ചകള്‍ ഇതുവരെ നടത്തിയിട്ടില്ല.

എന്നാല്‍ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നെങ്കിലും ക്രൈം നന്ദകുമാറും പി സി ജോര്‍ജ്ജും ചര്‍ച്ച നടത്തുന്നതിനാല്‍ പിന്‍വാങ്ങുകയായിരുന്നെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. ആദ്യമുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാത്തതാണ് ഇപ്പോഴത്തെ സമരത്തിന് കാരണം.

ആശുപത്രി അധികൃതര്‍ ചര്‍ച്ചയ്ക്ക് തയാറാകാത്തതിനെ തുടര്‍ന്ന് കോതമംഗലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ആലുവ മൂന്നാര്‍ റോഡ് നഴ്‌സുമാര്‍ ഉപരോധിക്കുകയാണ്. ഇതിനിടെ നഴ്സുമാരുടെ സമരത്തിന്‌ പിന്തുണയുമായി നാട്ടുകാരും രംഗത്തെത്തി. പ്രശ്‌നപരിഹാരത്തിന് ഉടന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്തന്‍ ആവശ്യപ്പെട്ടു.

Key Words: Kerala, Kothamangalam, Nurses, Nurses Strike, Threat, Suicide Threat,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia