കോതമംഗലം: നൂറുദിവസത്തോളമായി കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ നഴ്സുമാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. ചര്‍ച്ചയില്‍ നഴ്സുമാര്‍ക്കു മിനിമം വേതനം നല്‍കാന്‍ തീരുമാനയതോടെയാണ് സമരം ഒത്തുതീര്‍ന്നത്. സമരം ചെയ്തവര്‍ക്കെതിരേ പ്രതികാര നടപടി സ്വീകരിക്കില്ലെന്നും മാനെജ്മെന്‍റ് ഉറപ്പു നല്‍കി.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടറും ലേബര്‍ കമ്മിഷണറും ആശുപത്രി അധികൃതരുമായി ആറു മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
ഒത്തുതീര്‍പ്പ് പ്രകാരം നഴ്‌സുമാരുടെ ഷിഫ്റ്റുകള്‍ ക്രമീകരിക്കും. സമരം നടത്തിയതിന്റെ പേരില്‍ പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കും. സമരം ചെയ്ത ദിവസങ്ങളിലെ ശമ്പളവും നഴ്സുമാര്‍ക്കു നല്‍കും.
സേവന, വേതന വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്യാന്‍ 19നു കൊച്ചിയില്‍ മന്ത്രിതല സമിതി യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
SUMMARY: Nurses strike ends in Mar Baselios Hospital, kothamangalam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.