സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിക്കില്ല, യുഡിഎഫ് എംപിമാരും എംഎല്‍എമാരും വീട്ടിലിരുന്ന് കാണും: എംഎം ഹസന്‍
May 18, 2021, 14:43 IST
തിരുവനന്തപുരം: (www.kvartha.com 18.05.2021) സത്യപ്രതിജ്ഞ ചടങ്ങ് യു ഡി എഫ് ബഹിഷ്‌കരിക്കില്ലെന്ന് കണ്‍വീനര്‍ എം എം ഹസന്‍. യു ഡി എഫ് എം പിമാരും എം എല്‍ എമാരും ചടങ്ങ് ബഹിഷ്‌കരിക്കുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞപോലെ വീട്ടിലിരുന്ന് കാണുമെന്നും ഹസന്‍ പറഞ്ഞു. കോവിഡിന്റെ തീവ്ര സാഹചര്യത്തില്‍ സത്യപ്രതിജ്ഞ നടത്തുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് യു ഡി എഫ് തീരുമാനം.
ലളിതമായാണ് ചടങ്ങ് നടത്തേണ്ടതെന്നും ഗുരുതര സാഹചര്യത്തില്‍ സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് തെറ്റാണെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. സത്യപ്രതിജ്ഞ യു ഡി എഫ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ എം പി, എം എസ് എഫ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ മെഡികല്‍ അസോസിയേഷന്‍ ഉള്‍പെടെയുള്ളവര്‍ ചടങ്ങിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം ചടങ്ങുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍കാര്‍ തീരുമാനം. 50000ത്തിലേറെ പേര്‍ക്ക് ഇരിപ്പിടമുള്ള സ്‌റ്റേഡിയത്തില്‍ പരമാവധി 500ഓളം പേര്‍ പങ്കെടുക്കുമെന്നും കഴിഞ്ഞ സര്‍കാര്‍ 40000ത്തിലധികം പേരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിപാടിയാണ് പ്രത്യേക സാഹചര്യത്തില്‍ ചുരുക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.