Management | കേന്ദ്ര വിദ്യാഭ്യാസ നയം കേരളത്തിലെ സര്‍വകലാശാലകളും നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് സെല്‍ഫ് ഫിനാന്‍സിങ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് മാനേജ്മെന്റ് അസോസിയേഷന്‍ ഭാരവാഹികള്‍

 


കണ്ണൂര്‍: (www.kvartha.com) കേരള സ്റ്റേറ്റ് സെല്‍ഫ് ഫിനാന്‍സിങ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് മാനേജ്മെന്റ് അസോസിയേഷന്‍ കണ്ണൂര്‍ സര്‍വകലാശാല കമിറ്റിയുടെ നേതൃത്വത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ പുതിയ മാറ്റങ്ങള്‍ ചര്‍ച ചെയ്യുന്നതിനും വിഷന്‍ 2023- നടപ്പിലാക്കുന്നതിനും ഇതിനായി കോളജുകളെ സജ്ജമാക്കുന്നതിനുമായി ഏകദിന സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മെയ് 27-ന് രാവിലെ പത്തുമണി മുതല്‍ കണ്ണൂര്‍ നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടക്കുന്ന സെമിനാര്‍ കേന്ദ്രസര്‍വകലാശാല രെജിസ്ട്രാര്‍ ഡോ. എം മുരളീധരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്യും. അസോ. പ്രസിഡന്റ് എംപി എ റഹീം അധ്യക്ഷനാകും. ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വാശ്രയ കോളജുകളുടെ പങ്ക് എന്ന വിഷയത്തില്‍ ഡോ.പികെ ബാബു പ്രബന്ധം അവതരിപ്പിക്കും.

കെസി മഹ് മൂദ്, സജു ജോസ്, ഡോ. ശാഹുല്‍ ഹമീദ്, വിഎന്‍ മനോജ് എന്നിവര്‍ പ്രസംഗിക്കും. സമാപന സമ്മേളനം കെവി സുമേഷ് എംഎല്‍എ നിര്‍വഹിക്കും. സര്‍കാരിന്റെയോ മറ്റ് ഏജന്‍സികളുടെയോ സാമ്പത്തിക സഹായമില്ലാതെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കോളജുകളിലാണ് എണ്‍പതു ശതമാനം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നത്.

Management | കേന്ദ്ര വിദ്യാഭ്യാസ നയം കേരളത്തിലെ സര്‍വകലാശാലകളും നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് സെല്‍ഫ് ഫിനാന്‍സിങ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് മാനേജ്മെന്റ് അസോസിയേഷന്‍ ഭാരവാഹികള്‍

കേന്ദ്രവിദ്യാഭ്യാസ നയത്തോട് കണ്ണൂര്‍ സര്‍വകലാശാലയുള്‍പെടെ കേരളത്തിലെ സര്‍വകലാശാലകള്‍ പുറം തിരിഞ്ഞു നില്‍ക്കരുതെന്നും വിദ്യാര്‍ഥികള്‍ വിദേശത്ത് പഠനത്തിന് പോകാതിരിക്കാന്‍ പുതിയ കോഴ്സുകള്‍ തുടങ്ങാന്‍ തയാറാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ എംപി എ റഹീം, സജു ജോസ്, ഡോ.ശാഹുല്‍ ഹമീദ് എന്നിവര്‍ പങ്കെടുത്തു.

Keywords:  Officials of Kerala State Self-Financing Arts and Science College Management Association want the universities of Kerala to implement the central education policy, Kannur, News, Education, Meeting, Press Meet, College Management, Association, Universities, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia