യാത്രക്കാരിയുടെ മൊബൈല്‍ നമ്പര്‍ തരപ്പെടുത്തി അശ്ലീല ഫോട്ടോകളും വീഡിയോകളുമയച്ച ഓല ഡ്രൈവര്‍ അറസ്റ്റില്‍

 


മലപ്പുറം: (www.kvartha.com 14.03.2020) യാത്രക്കാരിയുടെ മൊബൈല്‍ നമ്പറിലേക്ക് അശ്ലീല സന്ദേശങ്ങളയച്ച ഓല ടാക്‌സി കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. 26കാരനായ കോഴിക്കോട് പറമ്പത്ത് തലക്കളത്തൂര്‍ അഭിജിത്തിനെയാണ് തേഞ്ഞിപ്പലം പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രണ്ട് സ്ത്രീകള്‍ ഇയാള്‍ ഓടിച്ച ഓണ്‍ലൈന്‍ ടാക്‌സിയായ ഓലയില്‍ യാത്ര ചെയ്തവര്‍ക്കാണ് യുവാവില്‍ നിന്ന് ദുരനുഭവം ഉണ്ടായത്.

സ്ത്രീകള്‍ ബുക്കിങ്ങിന് വേണ്ടി ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ തരപ്പെടുത്തിയാണ് അശ്ലീല ഫോട്ടോകളും വീഡിയോകളും അയച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ ജി ബാലചന്ദ്രന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രജീഷ്. ദില്‍ജിത്ത്, സജിത എന്നിവരാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

യാത്രക്കാരിയുടെ മൊബൈല്‍ നമ്പര്‍ തരപ്പെടുത്തി അശ്ലീല ഫോട്ടോകളും വീഡിയോകളുമയച്ച ഓല ഡ്രൈവര്‍ അറസ്റ്റില്‍

Keywords:  News, Kerala, Malappuram, Online Registration, Obscene, Arrest, Police, Ola driver arrested for posting obscene photos and videos 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia