Found Dead | കടയ്ക്കല്‍ മുക്കുന്നത്ത് വയോധികയെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍

 


കൊല്ലം: (KVARTHA) കടയ്ക്കല്‍ മുക്കുന്നത്ത് വയോധികയെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചരുവിള പുത്തന്‍ വീട്ടില്‍ വസന്തയാണ് മരിച്ചത്. കശുവണ്ടി തൊഴിലാളിയായിരുന്നു.

മൃതദേഹം കാണപ്പെട്ടത് പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍. വെള്ളിയാഴ്ച രാവിലെ വസന്തയെ വീടിനുള്ളില്‍ കാണാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തിയതോടെയാണ് വീടിനോട് ചേര്‍ന്നുള്ള റബര്‍ തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയത്.

Found Dead | കടയ്ക്കല്‍ മുക്കുന്നത്ത് വയോധികയെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍

മൃതദേഹത്തിന്റെ അടുത്ത് നിന്ന് മണ്ണെണ്ണ കുപ്പിയും പ്ലാസ്റ്റിക് കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. വസന്ത സ്വയം തീകൊളുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫൊറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് കടയ്ക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords:  Old Woman Found Dead in Rubber Plantation, Kollam, News, Found Dead, Dead Body, Woman, Police, Probe, Missing, Postmortem, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia