ഗണേഷിന്റെ മടക്കം: ഉമ്മന്‍ ചാണ്ടി അയഞ്ഞപ്പോള്‍ രമേശ് മുറുകി

 


തിരുവനന്തപുരം: കെ.ബി ഗണേഷ്‌കുമാറിനെ വീണ്ടും മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നൂറുവട്ടം സമ്മതം. എന്നാല്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെയും ഐ ഗ്രൂപ്പിന്റെയും കടുത്ത എതിര്‍പാണു തടസം. അതിനിടെ, ഗണേഷിനെതിരായ രൂക്ഷ വിമര്‍ശനങ്ങള്‍ അവസാനിപ്പിച്ച് അനുകൂല നിലപാടിലേക്കു ചീഫ് വിപ്പ് പി.സി ജോര്‍ജിനെ മാറ്റിയത് ആര്‍. ബാലകൃഷ്ണ പിള്ള നടത്തിയ അഭ്യര്‍ത്ഥനയാണെന്നും വ്യക്തമായി.

ഗണേഷിന്റെ കുടുംബ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പായാല്‍ വീണ്ടും മന്ത്രിയാക്കാം എന്ന വാഗ്ദാനം ഉമ്മന്‍ ചാണ്ടി നല്‍കിയിരുന്നു എന്നാണു സൂചന. എന്നാലിത് ഗണേഷോ, ഉമ്മന്‍ ചാണ്ടിയോ പരസ്യമാക്കിയിരുന്നില്ല. ഇപ്പോള്‍ ആ വാക്ക് പാലിക്കാന്‍ സമയമായെന്നാണ് ഗണേഷും പിള്ളയും പറയുന്നത്. ഗണേഷ് കുമാര്‍ ഭാര്യ യാമിനിയുമായി പിരിഞ്ഞെങ്കിലും പരസ്യവും രഹസ്യവുമായ എല്ലാ തര്‍ക്കങ്ങളും അവസാനിപ്പിച്ചു.

ഗണേഷിന്റെ മടക്കം: ഉമ്മന്‍ ചാണ്ടി അയഞ്ഞപ്പോള്‍ രമേശ് മുറുകിസാമ്പത്തികം ഉള്‍പെടെയുള്ള ഇടപാടുകളും തീര്‍ത്തു. രണ്ടുപേരും പരസ്പരം നല്‍കിയിരുന്ന പരാതികള്‍ പിന്‍വലിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തന്നെ വീണ്ടും മന്ത്രിയാക്കുന്നതിനു തടസമെന്താണ് എന്നു ഗണേഷ് ചോദിക്കുന്നു. മാത്രമല്ല, നേരത്തേ ഗണേഷിനെ എതിര്‍ത്തിരുന്ന പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ അച്ഛന്‍ ബാലകൃഷ്ണ പിള്ളയും പാര്‍ട്ടിയും തന്നെ മന്ത്രിയാക്കണം എന്ന് രേഖാമൂലം മുന്നണി നേതൃത്വത്തോട് ആവശ്യപ്പെട്ടു കഴിഞ്ഞ കാര്യവും ഗണേഷ് ചൂണ്ടിക്കാട്ടുന്നു.

ഇക്കാര്യങ്ങളോടെല്ലാം അനുകൂല നിലപാടുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഗണേഷിനെ തിരിച്ചെടുക്കാം എന്ന നിലപാടിലേക്ക് എത്തിയത്. രമേശ് ചെന്നിത്തല മന്ത്രിയാകാനില്ല എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുക കൂടി ചെയ്ത സാഹചര്യത്തില്‍ ഗണേഷ് കുമാറിന്റെ ഒഴിവ് നികത്തുന്നതിനു വേറെ തടസങ്ങളില്ലതാനും.

ഗണേഷിന്റെ മടക്കം: ഉമ്മന്‍ ചാണ്ടി അയഞ്ഞപ്പോള്‍ രമേശ് മുറുകിഎന്നാല്‍, ഗണേഷിനെ മന്ത്രിയാക്കുന്നതു വഴി എന്‍.എസ്.എസ് നേതൃത്വത്തിന്റെ യു.ഡി.എഫുമായുള്ള അകല്‍ച്ച മാറ്റിയെടുക്കുക കൂടിയാണ് ഉമ്മന്‍ ചാണ്ടിയുടെ ഉന്നം എന്നു മനസിലാക്കിയാണ് രമേശും ഐ ഗ്രൂപ്പും എതിര്‍ക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസിന്റെ നിലപാടു മാറ്റം യു.ഡി.എഫിനു മധ്യ കേരളത്തില്‍ ഗുണം ചെയ്താല്‍ അത് മുഖ്യമന്ത്രിയുടെ നേട്ടമായി മാറും എന്ന ആശങ്കയും രമേശിനും ഐ ഗ്രൂപ്പിനുമുണ്ടത്രേ.

ഗണേഷിന്റെ മന്ത്രിസഭാ പ്രവേശനത്തിനു മുഖ്യ തടസമായി നില്‍ക്കാന്‍ സാധ്യത പി.സി ജോര്‍ജ് ആയിരിക്കും എന്ന് കരുതിയ ബാലകൃഷ്ണ പിള്ള അതു മറികടക്കാനാണ് ജോര്‍ജുമായി കൂടിക്കാഴ്ച നടത്തിയത്. ഗണേഷ് തന്റെ രണ്ടാമത്തെ മകനാണെന്നും ജോര്‍ജാണ് തനിക്ക് മൂത്ത മകന്‍ എന്നും പിള്ള പറഞ്ഞതായാണു വിവരം. മുമ്പ് കെ.എം മാണിയുമായി ശത്രുതയിലായിരുന്നപ്പോഴും പിള്ളയുമായി നല്ല ബന്ധത്തിലായിരുന്നു ജോര്‍ജ്. ജോര്‍ജ് ഇടതുമുന്നണിയിലായിരുന്നപ്പോഴും അതുതന്നെയായിരുന്നു സ്ഥിതി.
ഗണേഷിന്റെ മടക്കം: ഉമ്മന്‍ ചാണ്ടി അയഞ്ഞപ്പോള്‍ രമേശ് മുറുകി
ഗണേഷും ജോര്‍ജും തമ്മില്‍ കടുത്ത ശത്രുതയിലായപ്പോഴും പിള്ളയുമായി അകന്നിരുന്നില്ല. ആ ബന്ധം ഉപയോഗപ്പെടുത്തിയാണ് പിള്ള ഇപ്പോള്‍ ജോര്‍ജിനെ മയപ്പെടുത്തിയത്. എന്നാല്‍ രമേശിന്റെ കടുത്ത എതിര്‍പ്പിനെ മറികടന്ന് ഉമ്മന്‍ ചാണ്ടി തീരുമാനമെടുക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യതയില്ല എന്നതാണു പ്രശ്‌നം. അടുത്ത ദിവസം ചേരുന്ന കെ.പി.സി.സി- സര്‍ക്കാര്‍ ഏകോപന സമിതി യോഗം ഇക്കാര്യത്തില്‍ നിര്‍ണായകമായേക്കും.

Also Read: 
മണല്‍മാഫിയാ സംഘം ഡി.വൈ.എഫ്.ഐ. നേതാവിനെ അക്രമിച്ചു

Keywords : Thiruvananthapuram, Ramesh Chennithala, Oommen Chandy, Chief Minister, Ganesh Kumar, Minister, KPCC, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia