Sworn | ജനകീയ രാഷ്ട്രീയത്തിന്റെ കരുത്തുമായി കടന്നപ്പളളിക്ക് മൂന്നാംമൂഴം; കണ്ണൂരിന് നേട്ടമായി വീണ്ടും മന്ത്രിസ്ഥാനം
Dec 24, 2023, 21:46 IST
കണ്ണൂര്‍: (KVARTHA) വരുന്ന 29-ന് മൂന്നാംമൂഴത്തിലും സത്യപ്രതിഞ്ജ ചെയ്യുന്നതിലൂടെ രാമചന്ദ്രന് കടന്നപ്പളളി അടിവരയിടുന്നത് ജനകീയ രാഷ്ട്രീയത്തിന്റെ കരുത്ത്. രണ്ടാം പിണറായി വിജയന് സര്‍കാര്‍ മന്ത്രിസഭ രണ്ടാം ടേമില്‍ പുന:സംഘടിപ്പിക്കുന്നതിലൂടെ വീണ്ടും മന്ത്രിക്കുപ്പായമിടുന്ന കടന്നപ്പള്ളി രാമചന്ദ്രന് ഇത് മൂന്നാമൂഴമെന്ന അസുലഭ നേട്ടമാണ്.
കേരളാ കോണ്‍ഗ്രസ് എസ് എന്ന ചെറുപാര്ടിയെങ്കിലും അത് പരിഗണിക്കാതെ കണ്ണൂരിലെ ജനകീയ നേതാവിന് നല്കുന്ന സി പി എം പരിഗണനയാണ് കടന്നപ്പളളിക്ക് നേട്ടമായത്. മുഖ്യമന്ത്രിക്ക് ഏറ്റവും പ്രിയങ്കരനും വിശ്വസ്തനുമായ ഘടകകക്ഷി നേതാവാണ് കടന്നപ്പളളി. മറ്റു പാര്‍ടികള്‍ പുതുമുഖങ്ങളെ മന്ത്രിയാക്കിയപ്പോഴും കടന്നപ്പളളിയല്ലാതെ മറ്റൊരു പേര് സി പി എമിന് ചൂണ്ടിക്കാണിക്കാത്തതും അതുകൊണ്ടു തന്നെയാണ്.
കോണ്‍ഗ്രസ് എസിലെ ഏകഛത്രാപധി കൂടിയാണ് രാമചന്ദ്രന് കടന്നപ്പളളി. ജയലളിതയെയും കെ സി ആറിനെയും മമതയെയും കെ എം മാണിയെയും പോലെ പാര്‍ടിയെ കീശയിലാക്കി നടക്കുന്ന അപൂര്‍വ നേതാക്കളില്‍ ഒരാള്‍ കൂടിയാണ് കടന്നപ്പളളി. പാര്‍ടിയില്‍ എല്ലാം കടന്നപ്പളളി മാത്രമാണ്. ഒരു കാലത്തും ശല്യക്കാരനാകാതെ മുന്നണിക്കൊപ്പം നിന്നതാണ് എല്‍ ഡി എഫില്‍ കടന്നപ്പള്ളിയുടെ സ്വീകാര്യതയുടെ ഘടകങ്ങളിലൊന്ന്.
ഇതുകാരണമാണ് വി എസ് അച്യുതാനന്ദന് മന്ത്രിസഭയില്‍ ദേവസ്വം, പ്രിന്റിങ്, വകുപ്പ് മന്ത്രിയായത്. 2016-ല്‍ ഒന്നാം പിണറായി വിജയന് മന്ത്രിസഭയിലും കടന്നപ്പള്ളിക്ക് സ്ഥാനം ലഭിച്ചു. തുറമുഖം, പുരാവസ്തു വകുപ്പുകളായിരുന്നു അന്നു ലഭിച്ചത്. രണ്ടാം പിണറായി മന്ത്രിസഭയിലും പേര് ഉയര്‍ന്നെങ്കിലും മുന്നണിയുടെ ആവശ്യം പരിഗണിച്ച് രണ്ടര വര്‍ഷം കാത്തിരുന്നു. ഒടുവില്‍ പുനസംഘടനയിലുടെ വീണ്ടും മന്ത്രികുപ്പായമിടുകയാണ് കടന്നപ്പള്ളി.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. 1960ല്‍ കെ എസ് യു കണ്ണൂര്‍ താലൂക് പ്രസിഡന്റായി. 65ല്‍ കെ എസ് യു സംസ്ഥാന ജെനറല്‍ സെക്രടറിയും 69ല്‍ പ്രസിഡന്റുമായി. കെ എസ് യു സംസ്ഥാന പ്രസിഡന്റായിരിക്കെ 1971-ല്‍ കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ഇകെ നായനാരെ തോല്‍പ്പിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നപ്പള്ളി വരവറിയിച്ചു.
കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ 1980ല്‍ എല്‍ഡിഎഫില്‍ എത്തി. അന്ന് കൂടെയുണ്ടായിരുന്ന സംഘടനാ കോണ്‍ഗ്രസ് നേതാവായിരുന്ന എകെ ആന്റണി ഉള്പെടെയുള്ളവര് തിരികെ കോണ്‍ഗ്രസിലേക്ക് പോയെങ്കിലും കടന്നപ്പള്ളി എല്‍ഡിഎഫില്‍ ഉറച്ച് നിന്നു. 1980ല്‍ ഇരിക്കൂറില്‍ നിന്ന് നിയമസഭാംഗമായി. പിന്നീട് പേരാവൂര്‍, എടയ്ക്കാട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ നിന്നും നിയമസഭയിലെത്തി.
വരുന്ന 29ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ പിണറായി മന്ത്രിസഭയിലെ ഏറ്റവും പ്രായം കൂടിയ മന്ത്രിയെന്ന സവിശേഷതയും കടന്നപ്പളളിക്കുണ്ട്. എംവി ഗോവിന്ദന് പാര്‍ടി സംസ്ഥാന സെക്രടറിയായതിനു ശേഷം കണ്ണൂരുകാരനായി മുഖ്യമന്ത്രി മാത്രമേ കാബിനറ്റിലുണ്ടായിരുന്നുളളൂ. കടന്നപ്പളളിയിലൂടെ രണ്ടാം മന്ത്രിസ്ഥാനം നിലനിര്‍ത്തുകയാണ് കേരളത്തിന്റെ രാഷ്ട്രീയ തലസ്ഥാനമായ കണ്ണൂര്‍.

Keywords: On 29th December, Kannapalli will be sworn in as minister, Kannur, News, Kannapalli Ramachandran, Minister, Sworn, Politics, Congress S, Cabinet, Pinarayi Vijayan, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.