Onam Bonus | സര്‍കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസായി 4,000 രൂപയും, അഡ്വാന്‍സായി 20,000 രൂപയും ലഭിക്കും

 


തിരുവനന്തപുരം: (www.kvartha.com) സര്‍കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസായി 4,000 രൂപയും അഡ്വാന്‍സായി 20,000 രൂപയും ലഭിക്കും. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് ഉത്സവബത്തയായി 2,750 രൂപയും നല്‍കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1,000 രൂപ നല്‍കും.

Onam Bonus | സര്‍കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസായി 4,000 രൂപയും, അഡ്വാന്‍സായി 20,000 രൂപയും ലഭിക്കും

പാര്‍ട് ടൈം - കണ്ടിന്‍ജന്റ് ഉള്‍പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6,000 രൂപയാണ്. കഴിഞ്ഞ വര്‍ഷം ഉത്സവബത്ത ലഭിച്ച കരാര്‍ - സ്‌കീം തൊഴിലാളികള്‍ ഉള്‍പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അതേ നിരക്കില്‍ ഈ വര്‍ഷവും ഉത്സവബത്ത ലഭിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഈ പ്രഖ്യാപനങ്ങളുടെ ഗുണം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Keywords:  Govt. employees to get ₹4000 as bonus for Onam, Thiruvananthapuram, News, Govt. Employees Bonus, Onam, Advance, Minister, Pension, Festival, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia