Anoop | ലോടറി അടിച്ചപ്പോള്‍ സന്തോഷമായിരുന്നു, ഇപ്പോള്‍ മാസ്ക് വച്ച് പോലും പുറത്തിറങ്ങാനാകുന്നില്ല; ഓരോ ദിവസവും ശത്രുക്കളുടെ എണ്ണം കൂടി വരുന്നു, വീടുമാറിത്താമസിക്കേണ്ട അവസ്ഥ; സമ്മാനം അടിക്കേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നു; 25 കോടിയുടെ ഓണം ബംബറില്‍ മന:സമാധാനം നഷ്ടപ്പെട്ട് അനൂപ്
Sep 23, 2022, 16:13 IST
തിരുവനന്തപുരം: (www.kvartha.com) ലോടറി അടിച്ചപ്പോള്‍ സന്തോഷമായിരുന്നു, എന്നാല്‍ ഇപ്പോള്‍ ആ സന്തോഷമെല്ലാം കെട്ടടങ്ങി. മാസ്ക് വച്ച് പോലും പുറത്തിറങ്ങാനാകുന്നില്ലെന്നും പറയുകയാണ് തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ച ശ്രീവരാഹം സ്വദേശി അനൂപ്.
വീഡിയോ സന്ദേശത്തിലൂടെയാണ് അനൂപിന്റെ ഈ പ്രതികരണം. ഇതുവരെ സമ്മാനത്തുക ലഭിച്ചിട്ടില്ലെന്നും ഇപ്പോള്‍ വീട് മാറി താമസിക്കേണ്ട അവസ്ഥയിലാണെന്നും അനൂപ് പറഞ്ഞു. സമ്മാനം ലഭിച്ചതോടെ സഹായം തേടി ആളുകള്‍ വീട്ടിലേക്ക് വരികയാണ്. അയല്‍വീട്ടുകാര്‍ പോലും ഇപ്പോള്‍ ശത്രുക്കളായി. ദിവസം കൂടുംതോറും ശത്രുക്കളുടെ എണ്ണം കൂടിവരികയാണെന്നും അനൂപ് പറയുന്നു.
TJ 750605 എന്ന ടികറ്റിനാണ് അനൂപിനെ തേടി കോടികളെത്തിയത്. ഞായറാഴ്ചയായിരുന്നു നറുക്കെടുപ്പ്.
അനൂപിന്റെ പ്രതികരണം
'ലോടറി അടിച്ചപ്പോള്‍ ഭയങ്കര സന്തോഷമായിരുന്നു. പിടിച്ചുനില്ക്കാന് പറ്റാത്തത്ര സന്തോഷമായിരുന്നു. പക്ഷേ ഇപ്പോള്‍ ഓരോ ദിവസവും കഴിയുമ്പോള്‍ അവസ്ഥ മാറിമാറി വരികയാണ്. പുറത്തേക്ക് ഇറങ്ങാന്‍ പറ്റുന്നില്ല, എവിടെയും പോകാന്‍ പറ്റുന്നില്ല. ഓരോ ദിവസവും ഓരോ വീട്ടിലാണ് നില്‍ക്കുന്നത്. ഓരോ വീടും തേടി കണ്ടുപിടിച്ച് ആള്ക്കാര് വരുന്നു.
രാവിലെ തന്നെ സഹായം ചോദിച്ചെത്തും. എല്ലാവരോടും പറയാന്‍ എനിക്കൊന്നേയുള്ളൂ, ഇതുവരെ പണം കിട്ടിയിട്ടില്ല. എത്ര പറഞ്ഞിട്ടും ആള്ക്കാര് വിശ്വസിക്കുന്നില്ല. കുഞ്ഞിന് അസുഖമാണ്. അവനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും കഴിയുന്നില്ല. ഇപ്പോള്‍ വിഡിയോയില്‍ പറയുന്നതിനിടയിലും ആള്ക്കാര് വന്ന് ഗേറ്റില്‍ തട്ടിക്കൊണ്ടുനില്‍ക്കുന്നു.
ശ്വാസംമുട്ടല്‍ കാരണം ജോലിക്ക് പോയിട്ട് രണ്ടുമാസമായി. ലോടറി അടിച്ചതിന്റെ പണം കിട്ടിയിട്ടില്ല. എല്ലാവരും ഇതു മനസ്സിലാക്കണം. കിട്ടി കഴിഞ്ഞാലും എനിക്കിപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. നികുതിയുമായി ബന്ധപ്പെട്ട ഒരു കാര്യവും അറിയില്ല. ഞാനൊരു സാധാരണക്കാരനാണ്. അറിവുള്ളവര്‍ പറയുന്നത് കേട്ട് അതനുസരിച്ച് മാത്രമേ ചെയ്യാനാകൂ. രണ്ടുവര്‍ഷത്തേക്ക് ലോടറിയടിച്ച പണം കൊണ്ട് ഒന്നും ചെയ്യുന്നില്ല.
ബാങ്ക് അകൗണ്ടില്‍ ഇടാനാണ് തീരുമാനം. അതുകഴിഞ്ഞെ എന്തെങ്കിലും ചെയ്യൂ. ഇതിന്റെ പേരില്‍ ആര്‍ക്കൊക്കെ പിണക്കമുണ്ടായാലും എനിക്കൊന്നും ചെയ്യാനില്ല. എന്റെ അവസ്ഥ മനസ്സിലാക്കണം. ആള്‍ക്കൂട്ടവും ബഹളവും ക്യാമറകളും കണ്ടപ്പോള്‍ ഭയങ്കര സന്തോഷമായിരുന്നു. ഇപ്പോള്‍ വീട് മാറി താമസിക്കേണ്ട അവസ്ഥയിലാണ്.
സ്വന്തം വീട്ടില്‍ കയറാന്‍ പറ്റുന്നില്ല. അടുത്ത വീട്ടിലെ ആള്ക്കാര് പോലും ശത്രുക്കളായി. പണ്ടും ശത്രുക്കളുണ്ട്. ഇപ്പോള്‍ ശത്രുക്കള്‍ കൂടി വരുന്നു. ഇത്രയും പണം കിട്ടേണ്ടിയിരുന്നില്ല. മൂന്നാം സമ്മാനം അടിച്ചാല്‍ മതിയായിരുന്നു. എല്ലാവരെയും സഹായിക്കണമെന്നുണ്ട്. ഇതു മാധ്യമങ്ങളോട് പറയാത്തത്, ഒരു ചാനലിനോട് പറഞ്ഞാല്‍, മറ്റു ചാനലുകാര് വന്നുകൊണ്ടിരിക്കും. മാസ്ക് വച്ച് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയാണ്.'

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.