Onam Kit | ഓണക്കിറ്റ് വിതരണം ഒന്നാം ഓണത്തിനും തുടരുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍; എല്ലാ റേഷന്‍ കടകളിലും എത്തിച്ചു

 


തിരുവനന്തപുരം: (www.kvartha.com) ഓണക്കിറ്റ് വിതരണം ഒന്നാം ഓണത്തിനും തുടരുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. വിതരണം വൈകുന്നത് കണക്കിലെടുത്താണ് തീരുമാനമെന്നും എല്ലാ റേഷന്‍ കടകളിലും ഓണക്കിറ്റ് എത്തിയെന്നും മന്ത്രി അറിയിച്ചു.

മൂന്നു ലക്ഷത്തിലധികം കിറ്റുകള്‍ റേഷന്‍ കടകളില്‍ സജ്ജമാണ്. തീരുന്ന മുറക്ക് കിറ്റുകള്‍ എത്തിക്കും. മൂന്നു ദിവസങ്ങളിലായി മുഴുവന്‍ കിറ്റുകളും കൊടുത്തുതീര്‍ക്കുമെന്നും കിറ്റ് വിതരണം വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു. ഓരോ ജില്ലയിലെയും കിറ്റ് വിതരണത്തിന്റെ പുരോഗതി അറിയിക്കാനും മന്ത്രി നിര്‍ദേശിച്ചു.

Onam Kit | ഓണക്കിറ്റ് വിതരണം ഒന്നാം ഓണത്തിനും തുടരുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍; എല്ലാ റേഷന്‍ കടകളിലും എത്തിച്ചു

ഭക്ഷ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ശനിയാഴ്ച മുതല്‍ ഓണക്കിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈകോ അറിയിച്ചു. അതേസമയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ ഓണക്കിറ്റ് വിതരണം അധികൃതര്‍ തടഞ്ഞു. കേന്ദ്രതിരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം വരുന്നതു വരെ കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ നിര്‍ദേശിച്ചു.

Keywords:  Onam kit distribution will continue on first Onam Says Minister GR Anil, Thiruvananthapuram, News, Onam Kit, Distribution, Minister, GR Anil, Puthuppally, Ration Card, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia