ഓണക്കാലത്തെ കള്ളുകുടി മലയാളി കുറച്ചെന്നു കണക്കുകള്‍

 


തിരുവനന്തപുരം: ആഘോഷവേളകളില്‍ മദ്യം കൂടിയേ തീരൂ എന്ന മലയാളികളില്‍ വലിയൊരു വിഭാഗത്തിന്റെ മനോഭാവത്തിനു മാറ്റം വന്നു തുടങ്ങിയതായി സൂചിപ്പിക്കുന്ന കണക്കുകളുമായി കേരള സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍.

എല്ലാ ഓണത്തിനും തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ മദ്യ വില്പന വര്‍ധിക്കുന്നതാണു പതിവെങ്കില്‍ ഇത്തവണ അങ്ങനെയല്ല സംഭവിച്ചത്. തിരുവോണത്തലേ ദിവസമായ ഉത്രാടം നാളിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിയുന്നത്. എന്നാല്‍ ഇത്തവണത്തെ ഉത്രാടം നാളായിരുന്ന സെപ്റ്റംബര്‍ 15നു കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ ഒമ്പത് ശതമാനം കുറവാണു വില്പന.

കഴിഞ്ഞ വര്‍ഷം ഉത്രാടം ദിനത്തിലെ വിറ്റുവരവ് 42.28 കോടിയായിരുന്നു. ഇത്തവണയാകട്ടെ അത് 38.61 കോടിമാത്രമാണ്. അതായത് 3.67 കോടി രൂപയുടെ കുറവ്. മദ്യത്തിന്റെ വില്‍പന നികുതിയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായിട്ടു പോലും ഇത്രയും കുറവ് വില്‍പനത്തുകയില്‍ ഉണ്ടായത് ശ്രദ്ധേയമാണെന്ന് കോര്‍പറേഷന്‍ പറയുന്നു. മദ്യാസക്തി കുറയ്ക്കുന്നതിനു വിവിധ തലങ്ങളില്‍ നടന്നുവരുന്ന ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും വില്‍പനയില്‍ വന്ന കുറവിനു കാരണമാകാമെന്നാണ് ബിവറേജസ് കോര്‍പറേഷന്‍ വിലയിരുത്തുന്നത്.
ഓണക്കാലത്തെ കള്ളുകുടി മലയാളി കുറച്ചെന്നു കണക്കുകള്‍

ഈ വര്‍ഷം അവിട്ടം നാളില്‍ അവസാനിച്ച 10 ദിവസത്തെ ആകെ വിറ്റുവരവ് 326 കോടി ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 333 കോടി ആയിരുന്ന സ്ഥാനത്താണിത്. രണ്ട് ശതമാനം, അതായത് ഏഴ് കോടിയുടെ കുറവ്. 2012ലെ ഓണക്കാലത്തെ വിറ്റുവരവ് 2011ലെ ഇതേ കാലത്തേക്കാള്‍ 16 ശതമാനം വര്‍ധനവാണു കാണിച്ചിരുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ വിറ്റ മദ്യത്തിന്റെ അളവ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5.30 ലക്ഷം പെട്ടികള്‍ കുറവാണ്. അഞ്ചു ശതമാനം കുറവ്.

Also read:
ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയില്‍ യുവാവിനെ തീവണ്ടിതട്ടി മരിച്ചനിലയില്‍ കണ്ടെത്തി

Keywords:  Liquor, Thiruvananthapuram, Kerala, Beverage, Onam liquor consumption; statistics are amazing, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia