ഒഞ്ചിയംകൊല: രണ്ടുപേരും ഇന്നോവകാറും കസ്റ്റ്ഡിയില്‍

 


ഒഞ്ചിയംകൊല: രണ്ടുപേരും ഇന്നോവകാറും കസ്റ്റ്ഡിയില്‍
കോഴിക്കോട്: സിപിഎം വിമത നേതാവ് ടി. പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയവര്‍ സഞ്ചരിച്ചതായി സംശയിക്കുന്ന കാര്‍ കണ്ടെത്തി. കെഎല്‍ 58 ഡി 8144 ഇന്നോവ കാറാണ് കണ്ടെത്തിയത്. തലശ്ശേരില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ ടാക്‌സിയല്ല. ആര്‍.സി ഉടമ കെ.പി. നവീന്‍ദാസാണ്. വാഹനം കണ്ടെത്തിയത് മാഹിക്ക് സമീപം ചൊക്ലിയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്.

തലശ്ശേരിയില്‍ എഞ്ചിനീയറായ നവീന്‍ദാസ് കാര്‍ വാടകയ്ക്കു നല്‍കിയതാണെന്നു സൂചന. കാര്‍ പരിശോധിച്ചു വരികയാണ്. കാര്‍ വാടകയ്ക്കു നല്‍കിയവരെക്കുറിച്ചു നവീന്‍ദാസ് പോലീസിനു വിവരം നല്‍കിയത് പ്രകാരം രണ്ടുപേര്‍ പോലീസ് പിടിയിലായി. കണ്ണൂരിലും പരിസരങ്ങളിലുമുണ്ടായ രാഷ്ട്രീയ സംഘട്ടനങ്ങളില്‍ ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നീക്കുന്നത്.
ഒഞ്ചിയംകൊല: രണ്ടുപേരും ഇന്നോവകാറും കസ്റ്റ്ഡിയില്‍


Keywords:  CPM, Murder, Arrest, Car, Kozhikode, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia