Found Dead | കൊച്ചിയിലെ ലോഡ്ജില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും കസ്റ്റഡിയില്‍; തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ടം റിപോര്‍ട്
Dec 5, 2023, 07:00 IST
കൊച്ചി: (KVARTHA) കറുകപ്പള്ളിയിലെ ലോഡ്ജില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും കസ്റ്റഡിയില്‍. ആലപ്പുഴ പൊലീസ് സ്്റ്റേഷന് പരിധിയിലെ അമ്മയെയും ഇവരുടെ സുഹൃത്തായ കണ്ണൂര്‍ പൊലീസ് സ്്റ്റേഷന് പരിധിയിലെ യുവാവിനേയുമാണ് കസ്റ്റഡിയിലെടുത്ത്. ഡിസംബര്‍ ഒന്നിനാണ് ഇവര്‍ ഒന്നരമാസം പ്രായമുള്ള ആണ്‍കുട്ടിയുമായി എത്തി ലോഡ്ജില്‍ മുറിയെടുത്തത്.
ഞായറാഴ്ച പുലര്‍ചെയാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കുഞ്ഞിനെ എറണാകുളം ജെനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാരും മരണം സ്ഥിരീകരിച്ചു. കൊലപാതകമാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോള്‍ കുട്ടിക്ക് അനക്കമുണ്ടായിരുന്നില്ലെന്നാണ് ഇവര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരോട് പറഞ്ഞത്. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പോസ്റ്റ്മോര്ടത്തിലാണ് തലയോട്ടിക്കേറ്റ ക്ഷതമാണു കുഞ്ഞിന്റെ മരണകാരണമെന്ന് കണ്ടെത്തിയത്.
ഞായറാഴ്ച പുലര്‍ചെയാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കുഞ്ഞിനെ എറണാകുളം ജെനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാരും മരണം സ്ഥിരീകരിച്ചു. കൊലപാതകമാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
തുടര്‍ന്ന് എളമക്കര പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പറഞ്ഞ പൊലീസ് കുറ്റക്കാരെന്ന് കണ്ടാല്‍ അറസ്റ്റ് നടപടിയിലേക്ക് നീങ്ങുമെന്നും അറിയിച്ചു.
Keywords: One and half month old baby found dead in lodge at Kochi: Two under custody, Kochi, News, Found Dead, Child, Police, Custody, Hospital, Injury, Postmortem Report, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.