Arrested | കണ്ണൂര്‍ സ്വദേശിനിയില്‍ നിന്നും വാട്സ് ആപിലൂടെ 1,99,000 രൂപ ഓണ്‍ലൈന്‍ വഴി തട്ടിയെടുത്തുവെന്ന പരാതിയില്‍ കൊല്ലം സ്വദേശി അറസ്റ്റില്‍
Feb 27, 2024, 21:55 IST
കണ്ണൂര്‍: (KVARTHA) കൊറ്റാളി സ്വദേശിനിയില്‍ നിന്നും വാട്സ് ആപിലൂടെ ബന്ധപ്പെട്ട് പണം തട്ടിയെടുത്തുന്നുവെന്ന പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പൊലീസ് ഒരാളെ അറസ്റ്റു ചെയ്തു. എച് ഡി എഫ് സി സ്മാര്‍ട് തുകയില്‍ പണം നിക്ഷേപിച്ചാല്‍ ഉയര്‍ന്ന ലാഭം ലഭിക്കുന്ന നിക്ഷേപ പദ്ധതി ഉണ്ടെന്ന വ്യാജ വാഗ്ദാനത്തില്‍ വിശ്വസിച്ച് 1,99,000 രൂപ ഓണ്‍ലൈന്‍ വഴി തട്ടിയെടുത്തുവെന്ന കേസില്‍ ഉള്‍പെട്ട വിനീത് കുമാര്‍ എന്നയാളെയാണ് കൊല്ലം ജില്ലയിലെ കുന്നികോട് പഞ്ചായത്തിലെ വിളക്കുടി എന്ന സ്ഥലത്ത് വച്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
42 ദിവസം നിക്ഷേപിച്ചാല്‍ ഏഴു ശതമാനം പലിശ ലഭിക്കുമെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാര്‍ പരാതിക്കാരിയില്‍ നിന്നും പണം തട്ടിയത്. 1,00,000 രൂപയാണ് അറസ്റ്റിലായ വിനീത് കുമാര്‍ എന്നയാളുടെ എസ് ബി ഐ ബാങ്ക് അകൗണ്ടില്‍ എത്തിയത്. പ്രതി ഉള്‍പെടുന്ന ഒരു സംഘമാണ് ഇതിനു പിന്നില്‍ എന്ന് അന്വേഷണത്തില്‍ നിന്നും മനസിലായതായി പൊലീസ് അറിയിച്ചു.
നഷ്ടപ്പെട്ട തുക ട്രാന്‍സ്ഫറായ അകൗണ്ടുകളുടെയും ബന്ധപ്പെട്ട ഫോണ്‍ നമ്പരുകളെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താന്‍ സാധിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. കൂട്ടുപ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുമെന്ന് സിറ്റി പൊലീസ് കമിഷണര്‍ ആര്‍ അജിത് കുമാര്‍ അറിയിച്ചു.

Keywords: One Arrested for Investment Fraud, Kannur, News, Arrested, Investment Fraud Case, Cyber Police, Probe, Court, Accused, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.