Accident | പേര്യ ചുരം റോഡ് പുനര്‍നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു; 2 പേര്‍ക്ക് ഗുരുതര പരുക്ക്

 
Landslide accident during reconstruction of Periya pass road; One died
Landslide accident during reconstruction of Periya pass road; One died

Representational Image Generated by Meta AI

● പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയില്‍.
● വലിയ രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനമാണ് നടക്കുന്നത്.

കണ്ണൂര്‍: (KVARTHA) നെടുംപൊയില്‍-മാനന്തവാടി പാതയിലെ പേര്യ ചുരം റോഡിന്റെ (Periya Churam Road) പുനര്‍നിര്‍മാണത്തിനിടെ അപകടം. പേര്യ ചുരത്തില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. ചന്ദനത്തോട് സ്വദേശി പീറ്റര്‍ ചെറുവത്താണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. 

വെള്ളിയാഴ്ച രാവിലെയാണ് പേര്യ ചുരം റോഡില്‍ മണ്ണിടിഞ്ഞ് അപകടമുണ്ടായത്. റോഡിനോട് ചേര്‍ന്നുള്ള സംരക്ഷണ ഭിത്തി നിര്‍മാണത്തിനിടെ മുകളില്‍ നിന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. പരുക്കേറ്റ മട്ടന്നൂര്‍ സ്വദേശി മനോജ്, കണിച്ചാര്‍ സ്വദേശി ബിനു എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏറെ നാളായി പേര്യ ചുരം റോഡില്‍ പുനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട്. നിലവിലുള്ള റോഡിലെ മണ്ണ് ഉള്‍പ്പെടെ നീക്കം ചെയ്ത് വലിയ രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനമാണ് നടക്കുന്നത്. ചുരത്തിലെ പലയിടത്തും സോയില്‍ പൈപ്പിങ് ഉണ്ടായതിനെ തുടര്‍ന്നാണ് പുനര്‍ നിര്‍മാണം. 

വയനാട് മാനന്തവാടി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകാനുള്ള രണ്ട് ചുരം പാതകളാണ് പാല്‍ചുരവും പേര്യ ചുരവും. പേര്യ ചുരം റോഡ് അടച്ചതിനെ തുടര്‍ന്ന് നിലവില്‍ കണ്ണൂര്‍ ഭാഗത്തുനിന്നും വയനാട്ടിലേക്ക് കൊട്ടിയൂര്‍ പാല്‍ചുരം വഴിയാണ് വാഹനങ്ങള്‍ പോകുന്നത്.

#PeriyaChuram #landslide #Kerala #accident #construction #safety #roadwork

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia