നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണ് 26 കാരന് ദാരുണാന്ത്യം; 3 പേര്‍ക്ക് പരിക്ക്

 



കോഴിക്കോട്: (www.kvartha.com 05.12.2021) നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണ് 26 കാരന് ദാരുണാന്ത്യം. തീക്കുനി നെല്ലിയുള്ളപറമ്പത്ത് കണ്ണന്റെ മകന്‍ ജിതിന്‍ ആണ് മരിച്ചത്. വടകര കാക്കുനിയിലാണ് സംഭവം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. 

രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ ഒരാളുടെ സ്ഥിതി ഗുരുതരമാണെന്നാണ് വിവരം.

നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണ് 26 കാരന് ദാരുണാന്ത്യം; 3 പേര്‍ക്ക് പരിക്ക്


അഗ്നിരക്ഷാസേന സ്ഥലത്തെത്തുന്നതിന് മുന്‍പ് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി മുഴുവന്‍ പേരെയും പുറത്തെടുത്തു. വീടിനോട് ചേര്‍ന്ന വിറകുപുരയ്ക്ക് മുകളില്‍ അശാസ്ത്രീയമായി നിര്‍മിച്ച സണ്‍ഷെയ്ഡ് തകര്‍ന്ന് വീണാണ് അപകടമുണ്ടായതെന്ന് നാദാപുരം അഗ്നിരക്ഷാസേന പറഞ്ഞു.

Keywords:  News, Kerala, State, Kozhikode, Building Collapse, Accidental Death, Death, Injured, One dies and three injured building collapsed accident in Vadakara 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia